സംസ്ഥാനത്ത് ഇന്നുമുതൽ എഐ ക്യാമറകൾ മിഴി തുറക്കുകയാണ്. ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ട് നാമോരോരുത്തർക്കും സുരക്ഷിതമായി യാത്ര ചെയ്യാം. ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇന്നുമുതൽ പിഴ ഈടാക്കി തുടങ്ങും. ഗതാഗതം നിയമലംഘനങ്ങളും പിഴയും താഴെ നൽകുന്നു.
Read: AI ക്യാമറ ഇരിക്കുന്ന സ്ഥലം കണ്ടെത്തി അറിയിപ്പ് നൽകുന്ന ആപ്ലിക്കേഷൻ...
● ഹെൽമറ്റില്ലാത്ത യാത്ര- 500 രൂപ (രണ്ടാംതവണ- 1000)
● ലൈസൻസില്ലാതെയുള്ള യാത്ര -5000
● ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം - 2000
● അമിതവേഗം - 2000
● മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവ് അല്ലെങ്കിൽ 10,000 രൂപ രണ്ടാംതവണ- രണ്ടു വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ
● ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവ് അല്ലെങ്കിൽ 2000 രൂപ. രണ്ടാംതവണ മൂന്നു മാസം തടവ് അല്ലെങ്കിൽ 4000 രൂപ
● ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ -1000
● സീറ്റ് ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500 (ആവർത്തിച്ചാൽ -1000)