Ads Area

നിങ്ങൾ ആഗ്രഹിക്കുന്ന കോഴ്സുകൾ ഫ്രീയായി പഠിച്ചാലോ? DDU-GKY Free Courses

നിങ്ങൾ ആഗ്രഹിക്കുന്ന കോഴ്സുകൾ ഫ്രീയായി പഠിച്ചാലോ? DDU-GKY Free Courses 

നല്ലൊരു ജോലിയാണ് ലക്ഷ്യമിടുന്നതെങ്കിൽ നല്ല കോഴ്സുകൾ തന്നെ പഠിക്കേണ്ടത് ഈ കാലത്ത് അത്യാവശ്യമാണ്. അതും മികച്ച കോഴ്സുകൾ ഫ്രീയായി പഠിക്കാൻ അവസരം ലഭിച്ചാലോ? പ്ലസ് ടു കഴിഞ്ഞ് ഇനിയെന്ത് പഠിക്കണം എന്ന് ചിന്തിക്കുന്നവർക്കും പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പോയി കോഴ്സുകൾ ചെയ്യാൻ പൈസ ഇല്ലാത്തവർക്കും പരിഗണിക്കാൻ കഴിയുന്ന മികച്ച കരിയർ അവസരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്.

 എസ്എസ്എൽസിയോ, പ്ലസ് ടു പാസായ  ഉദ്യോഗാർത്ഥികൾക്ക്ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്. മാറുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങൾക്ക് അനിവാര്യമായ കോഴ്സുകൾ ചെയ്യേണ്ടത് അനിവാര്യമാണ്. കോഴ്സ് പൂർത്തീകരിച്ചു കഴിഞ്ഞാൽ ട്രെയിനിങ്ങും പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകുന്നതാണ്. വിശദവിവരങ്ങൾ താഴെ നൽകുന്നു.

എന്താണ് DDU-GKY

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയു-ജികെവൈ), യുവകേരളം പദ്ധതികൾ എന്നിവയിലൂടെ നൈപുണ്യ പരിശീലനം വിപുലീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ കുടുംബശ്രീയാണ് നടപ്പാക്കുന്നത്.

ഗ്രാമീണ മേഖലയിലെ പാവപ്പെട്ട കുടുംബങ്ങളിലെ യുവാക്കൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഡി.ഡി.യു-ജി.കെ.വൈ . പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണം ലക്ഷ്യമിട്ടുള്ള റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് യുവകേരളം. നഗരങ്ങളിലെ യുവാക്കൾക്കും ഗ്രാമീണ യുവാക്കൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം.

DDU-GKY കോഴ്സുകൾക്ക് അപ്ലൈ ചെയ്യാനുള്ള പ്രായപരിധി?

18 നും 35 നും ഇടയിൽ പ്രായമുള്ള ആർക്കും നൈപുണ്യ പരിശീലനം നേടാം. സ്ത്രീകൾ, പ്രത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗങ്ങൾ (PVTG), ഭിന്നലിംഗക്കാർ , വികലാംഗർ, മനുഷ്യക്കടത്തിന് ഇരയായവർ, എച്ച്ഐവി ബാധിതർ എന്നിവർക്ക് 45 വയസ്സ് വരെ പ്രായപരിധിയിൽ ഇളവ് ബാധകമാണ് . പരിശീലനം, പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ പൂർണമായും സൗജന്യമായി നൽകും. റെസിഡൻഷ്യൽ കോഴ്‌സുകൾക്ക് താമസവും ഭക്ഷണവും സൗജന്യമാണ്.

DDU-GKY കോഴ്സ് കഴിഞ്ഞാൽ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് വിലയുണ്ടോ?

കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ കേന്ദ്ര- ഗവ അംഗീകൃതവും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണൽ ട്രെയിനിങ്ങും സെക്ടര്‍ സ്കിന്‍ കൌണ്‍സില്‍കളോ നല്‍കുന്നതാണ്.

ഏത് കോഴ്സ് എടുത്താലും ഇംഗ്ലീഷ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, സോഫ്റ്റ്‌ സ്കിന്‍ വിഷയങ്ങൾ എന്നിവ ഉണ്ടായിരിക്കും. 

കോഴ്സ് കാലാവധി എത്രയാണ്?

DDU-GKY പ്രോഗ്രാം മൂന്ന് മാസം, ആറ് മാസം, ഒമ്പത്, പന്ത്രണ്ട് മാസ കാലയളവിലേക്കുള്ള കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. തൊഴിൽ പരിശീലനവും ഷെഡ്യൂളിന്റെ ഭാഗമാണ്, അതിൽ മൂന്ന് മാസത്തെ പരിശീലന പരിപാടിക്ക് 30 ദിവസവും ആറ് മാസത്തെ കോഴ്‌സിന് 60 ദിവസവും ഒമ്പത് മാസത്തെ കോഴ്‌സിന് 90 ദിവസവും പന്ത്രണ്ട് മാസത്തെ കോഴ്‌സിന് 120 ദിവസവും ഉൾപ്പെടുന്നു.

കോഴ്സ് കഴിഞ്ഞാൽ പ്ലേസ്മെന്റ് സഹായം എങ്ങനെയാണ് ലഭിക്കുക?

സ്ഥിരതാമസമുള്ള സംസ്ഥാനത്തിനുള്ളിൽ ജോലി ചെയ്താൽ മൂന്ന് മാസവും സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്താൽ ആറ് മാസവും താമസ ജില്ലയ്ക്കുള്ളിൽ ജോലി ചെയ്താൽ രണ്ട് മാസത്തേക്ക് പ്രതിമാസം ₹1000 രൂപ വരെ പ്ലേസ്‌മെന്റിന് ഒരു ഉദ്യോഗാർത്ഥിക്ക് സഹായം ലഭിക്കും. തുക നേരിട്ട് സ്ഥാനാർത്ഥിയുടെ അക്കൗണ്ടിലേക്ക് മാറ്റും.

DDU-GKY കോഴ്സുകൾ എന്തെല്ലാമാണ്?

കോഴ്സുകൾ  അറിയാനായി DDUGKY എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ അപേക്ഷാഫോറം തുറന്നു വരും. അതിൽ ഏതെല്ലാം കോഴ്സുകൾക്ക് നിലവിൽ അപേക്ഷിക്കണമെന്ന് അറിയാൻ സാധിക്കും. 719 കോഴ്സുകൾ DDU-GKY - Kudumbasree വഴി പ്രൊവൈഡ് ചെയ്യുന്നു. വിശദമായ കോഴ്സ് വിവരങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുമല്ലോ. അല്ലെങ്കിൽ ഈ പിഡിഎഫ് ശ്രദ്ധിക്കുക.

അപേക്ഷിക്കാനായി എന്താണ് ചെയ്യേണ്ടത്?

  • അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • Student Registration ഫോം ഫിൽ ചെയ്യുക.
  • ചോദിച്ചിരിക്കുന്ന മുഴുവൻ വിവരങ്ങളും നൽകുക. അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് താല്പര്യമുള്ള 5 കോഴ്സുകൾ വരെ
  • ശേഷം സബ്മിറ്റ് ചെയ്യുക
Apply Now
Content: DDU-GKY (Deen Dayal Upadhyaya Grameen Kaushalya Yojana) Kudumbashree free courses

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area