Ads Area

എഐ ക്യാമറയിൽ നിങ്ങളും പെട്ടോ? എങ്ങനെ മനസ്സിലാക്കാം? | AI cameras to check traffic violations in Kerala

നമ്മളെല്ലാവരും ഓരോ ദിവസവും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്. നമ്മുടെ അശ്രദ്ധ കാരണം ചിലപ്പോൾ ക്യാമറയുടെ കണ്ണിൽ നമ്മളും പതിഞ്ഞേക്കാം. എ ഐ ക്യാമറ സംവിധാനം ജൂൺ അഞ്ചുമുതലാണ് സംസ്ഥാനത്ത് നിലവിൽ വന്നത്.

മോട്ടർ വാഹന വകുപ്പ് അറിയിച്ചത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്നൽ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങൾ ക്യാമറയുടെ കണ്ണിൽ പതിയും.

നിയമലംഘനങ്ങളുടെ ചലാൻ വീട്ടിൽ എത്തുന്നതിനു മുമ്പു തന്നെ, നിങ്ങൾ റോഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ പലവിധ വഴിയുണ്ട്. പരിവാഹൻ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യമുള്ളത്. പരിവാഹൻ വെബ്സൈറ്റിലെ ‘eChallan’ സിസ്റ്റത്തിൽ ഇതു പരിശോധിക്കാനാകും.

Mparivahan സൈറ്റ് വഴി എങ്ങനെ പരിശോധിക്കാം?

ഗൂഗിളിൽ mparivahan എന്ന് സെർച്ച് ചെയ്യുക. പരിവാഹൻ വെബ്സൈറ്റിലെ ഓൺലൈൻ സർവീസസ് എന്നതിലെ ‘ഇ ചലാൻ സിസ്റ്റ’ത്തിലാണ് പിഴ വിവരങ്ങൾ ലഭിക്കുക. അല്ലെങ്കിൽ https://echallan.parivahan.gov.in/ എന്ന വെബ് വിലാസം നൽകി ‘ഇ ചലാൻ’ സൈറ്റിലേക്കു നേരിട്ട് പ്രവേശിക്കാം.

ഈ വിൻഡോയിൽ യൂസർനെയിമും പാസ്‌വേഡും ചോദിക്കും. അതിനു താഴെയുള്ള Get Challan Details എന്നതിൽ ക്ലിക് ചെയ്താൽ ചലാൻ വിവരങ്ങൾക്കായുള്ള മറ്റൊരു വിന്റോ തുറന്ന് വരും.

ഇതിൽ വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും ഒപ്പം എൻജിൻ നമ്പറിന്റെയോ chassis നമ്പറിന്റെയോ അവസാന 5 അക്കങ്ങളും നൽകിയാൽ നിങ്ങളുടെ വാഹനത്തിന്റെ നിയമലംഘനം റോഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്നു മനസ്സിലാക്കാം. അല്ലെങ്കിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പർ നൽകിയാലും ഫൈൻ ലഭിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാം.

mParivahan ആപ്പ് വഴി എങ്ങനെ പരിശോധിക്കാം?

എം പരിവാഹൻ ആപ്പിലൂടെയും പിഴയുണ്ടോ എന്നു മനസ്സിലാക്കാം. ഇതിനായി എം പരിവാഹൻ ആപ്പിലെ 'ട്രാൻസ്പോർട്ട് സർവീസസ്' എന്ന മെനുവിൽ ക്ലിക്ല് ചെയ്യുക. അതിനു ശേഷം ഇതിലെ 'Challan Status' ൽ പ്രവേശിച്ച് ചെലാൻ സ്റ്റാറ്റസ് പരിശോധിക്കാം. എം പരിവാഹനിൽ ആർസി ബുക്കിന്റെ വിവരങ്ങൾ ചേർത്തിട്ടുള്ളവർക്ക് ആർസി നമ്പർ തിരഞ്ഞെടുത്താൽ ചെലാൻ വിവരങ്ങൾ ലഭിക്കും. അല്ലാത്തവർക്ക് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും ഒപ്പം എൻജിൻ നമ്പറിന്റെയോ ഷാസി നമ്പറിന്റെയോ അവസാന 5 അക്കങ്ങളും നൽകണം.

 മുൻപ് നിങ്ങൾക്ക് ഫൈൻ ലഭിച്ചിട്ടുണ്ടെങ്കിലും അവിടെ കാണിക്കും. അതിൽ പെൻഡിങ് എന്ന് കൊടുത്താൽ ഇനി അടക്കാനുള്ളത് കാണിക്കും.

Mparivaha App

Content: AI cameras to check traffic violations in Kerala

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area