വിദ്യാർഥികൾക്കായി ക്വിസ് മത്സരം
സ്‌കൂൾ വിദ്യാർഥികൾക്കായി റിസർവ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരം നടത്തുന്നു. ഉപജില്ല, ജില്ല, സംസ്ഥാന, സോൺ തലങ്ങളിലും ദേശീയതലത്തിലും മത്സരങ്ങളുണ്ടാകും. ഓരോ തലത്തിലും ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് അടുത്ത തലത്തിൽ മത്സരിക്കാനാകും.
ആദ്യഘട്ടമായ ഉപജില്ലാതല ക്വിസ് ജൂൺ 26ന് ഓൺലൈനായി നടക്കും. സർക്കാർ സ്‌കൂളിൽ നിന്ന് എട്ട് മുതൽ 10 വരെ ക്ലാസുകളിലെ രണ്ടു വിദ്യാർഥികളുടെ ഒരു ടീമിന് പങ്കെടുക്കാം.
സമ്മാനഘടന
ഉപജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 5000, 4000, 3000 രൂപ എന്ന ക്രമത്തിൽ സമ്മാനം നൽകും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജില്ലാതലത്തിൽ പങ്കെടുക്കാം. ജില്ലാതല ക്വിസിൽ ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500, 5000 രൂപ എന്ന ക്രമത്തിലുമാണ് സമ്മാനം. സംസ്ഥാനതല ക്വിസിൽ ഇത് 20,000, 15,000, 10,000 രൂപ എന്ന ക്രമത്തിലും സമ്മാനമുണ്ട്. പങ്കെടുക്കുന്നവർക്ക് റിസർവ് ബാങ്ക് സർട്ടിഫിക്കറ്റുകൾ നൽകും.
മത്സരത്തിൽ വിദ്യാർത്ഥികൾക്ക് എങ്ങനെ പങ്കെടുക്കാം?
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസുമായോ റിസർവ് ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസുമായോ ബന്ധപ്പെടണം. ഇ-മെയിൽ: fiddthiro@rbi.org.in ഫോൺ : 9447754658