Ads Area

യൂട്യൂബിൽ നിന്നും പണം ലഭിക്കാൻ ഇനി അധികം പണിയില്ല | Monetization മാനദണ്ഡങ്ങൾ മാറ്റി യൂട്യൂബ്

What is YouTube new update about monetization?

What is YouTube new update about monetization?

ലോകത്തിലെ തന്നെ ഏറ്റവും വലിയ വീഡിയോ ക്രിയേറ്റീവ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. ഇന്ന് പലരുടെയും വരുമാന മാർഗം കൂടിയാണ് യൂട്യൂബ്. കഴിഞ്ഞ കോവിഡ് കാലത്ത് വളരെയധികം ആളുകൾ യൂട്യൂബിലേക്ക് എത്തിയിരുന്നു. എന്നാൽ കോവിഡ് കഴിഞ്ഞതിനുശേഷം യൂട്യൂബിന്റെ വ്യൂവർഷിപ്പിൽ വളരെ വലിയ ഇടിവാണ് ഉണ്ടായത്. ഇതേത്തുടർന്നാണ് യൂട്യൂബിന്റെ പണ സംഭാതന മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ യൂട്യൂബ് തീരുമാനിച്ചിരിക്കുന്നത്.

 തുടക്കക്കാരായ യൂട്യൂബർമാർക്ക് വളരെയധികം ഉപകാരമാകുന്ന അപ്ഡേഷനുകളാണ് ഇപ്പോൾ യൂട്യൂബ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ മോണിറ്റൈസേഷൻ അപ്ഡേഷനിലൂടെ യൂട്യൂബ് ലക്ഷ്യം വെക്കുന്നത് ചെറിയ യൂട്യൂബർമാരെയും എൻഗേജ് ചെയ്ത് നിർത്തുക എന്നുള്ളതാണ്.

യൂട്യൂബിന്റെ പുതിയ മോണോറ്റൈസേഷൻ നിയമങ്ങൾ

✦ യൂട്യൂബ് പണസംവാമ്പാനത്തിനുള്ള ആദ്യത്തെ കടമ്പയാണ് 1000 സബ്സ്ക്രൈബേഴ്സ് തികയുക എന്നുള്ളത്. ഇനി അത് 500 തികഞ്ഞാൽ മതിയാകും.
✦ രണ്ടാമത്തെ കടമ്പയാണ് 4000 മണിക്കൂർ വാച്ച് ടൈം. അത്
1000 മണിക്കൂർ കുറച്ച് 3000 ആക്കി.
✦ യൂട്യൂബ് ഷോർട്ട് വച്ചും യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാം. അതിനായി ആദ്യം ഉണ്ടായിരുന്ന നിയമമാണ് 90 ദിവസം കൊണ്ട് ഷോട്ട് വീഡിയോസ് ഒരു കോടി കാഴ്ചക്കാർ ഉണ്ടാവുക എന്നത്. ഇപ്പോൾ അതിലും യൂട്യൂബ് മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ആദ്യം ഒരു കോടി കാഴ്ചക്കാർ വേണ്ടിടത്ത് മൂന്നുലക്ഷം കാഴ്ചക്കാർ നേടിയാൽ തന്നെ യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാം.

ഈ നിയമം ഇന്ത്യയിൽ എപ്പോൾ വരും?

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്‌ഡം, കാനഡ, തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് യൂട്യൂബിന്റെ ഈ പുതിയ അപ്ഡേറ്റ് ആദ്യം ഗുണം ചെയ്യുക. തുടർന്ന് രണ്ടു മൂന്ന് മാസങ്ങൾക്കുള്ളിൽ ഈ അപ്ഡേഷൻ ഇന്ത്യക്കാർക്ക് ലഭ്യമാകും.

ചെറിയ സ്രഷ്‌ടാക്കൾക്ക് YouTube-ൽ അവരുടെ ഉള്ളടക്കം ധനസമ്പാദനത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെങ്കിലും, പരസ്യ വരുമാനം നേടുന്നതിന് അവർക്ക് പ്രേക്ഷകരെ വർദ്ധിപ്പിക്കുകയും ചില മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. വരുമാനം പങ്കിടുന്നതിനുള്ള നിലവിലുള്ള ആവശ്യകതകൾ മാറ്റമില്ലാതെ തുടരും, എന്നാൽ YouTube പങ്കാളി പ്രോഗ്രാമിന് ഇതിനകം യോഗ്യത നേടിയിട്ടുള്ള സ്രഷ്‌ടാക്കൾക്ക് ഉയർന്ന പരിധി കഴിഞ്ഞാൽ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Content: What is YouTube new update about monetization?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area