Ads Area

മിനിമം ഏഴാം ക്ലാസ് മതി! വിവിധ ജില്ലകളിൽ ഇന്ന് വന്നിരിക്കുന്ന തൊഴിൽ അവസരങ്ങൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ആലപ്പുഴ ജില്ലയിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.ടി.ഐ സർവെയർക്ക് എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ പീസ്മീൽ തസ്തികയിൽ നിയമിക്കും. അഭിമുഖം ജൂലൈ 14ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഫോൺ: 0477 2710610.

ക്ലർക്ക് ഒഴിവ്

എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം.

സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി -682 026, എറണാകുളം (ഫോൺ: 0484 2537411) എന്ന വിലാസത്തിൽ ലഭിക്കണം.

നഴ്സ് തസ്തികയിൽ നിയമനം

എറണാകുളം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപതികളിൽ നേഴ്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 41 നും ഇടയിൽ പ്രായമുള്ള ജി. എൻ. എം., ബി. എസ്. സി. നേഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂലൈ 14 രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.

അറ്റൻഡർ, മെഡിക്കൽ ഓഫീസർ നിയമനം

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴിലുള്ള പാടവയല്‍, ഇലച്ചിവഴി ഒ.പി ക്ലിനിക്കുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി), അറ്റന്‍ഡര്‍ തസ്തികകളില്‍ നിയമനം. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള മെഡിക്കല്‍ ബിരുദവും (എം.ബി.ബി.എസ്), ട്രാവന്‍കൂര്‍- കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള 18 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി പാസായ 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് അറ്റന്‍ഡര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

ഉയര്‍ന്ന യോഗ്യതയും പ്രവൃത്തിപരിചയവും അഭിലഷണീയം. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area