Ads Area

മികച്ച തൊഴിൽ സാധ്യതയുള്ള മൂന്ന് കോഴ്സുകൾ സൗജന്യമായി പഠിക്കാം

നെയ് പുണ്യ വികസന ഏജൻസിയായ അസാപ്പ് കേരള വനിതകൾക്കും, മത്സ്യത്തൊഴിലാളികൾക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ യുവാക്കൾക്കും മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ സൗജന്യമായി നൽകുന്നു. കോഡിങ് ഉൾപ്പെടെയുള്ള കോഴ്സുകൾ നിങ്ങൾക്ക് സൗജന്യമായി പഠിക്കാം.

കൊച്ചിൻ ഷിപ്‌യാർഡിന്റെ CSR ഫണ്ട് പിന്തുണ ഉള്ളതിനാൽ പ്രവേശനം ലഭിക്കുന്നവർക്ക് കോഴ്സ് പൂർണമായും സൗജന്യമായി പഠിക്കാം. മെഡിക്കൽ കോഡിങ്, ഫുൾ സ്റ്റാക്ക് വിത്ത് MERN സ്റ്റാക്ക്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ്  എന്നീ കോഴ്സുകളാണ് പഠിപ്പിക്കുന്നത്. സാധാരണക്കാർക്ക് എൻട്രി ആപ്പ് വഴി കോഴ്സ് പർച്ചേസ് ചെയ്ത് പഠിക്കാം.

1. സർട്ടിഫിക്കറ്റ് ഇൻ മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിങ്  

ഈ കോഴ്സ് എറണാകുളം സ്വദേശികളായ വനിതകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. 60 ശതമാനത്തിൽ കൂടുതൽ മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 27 വയസ്സ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക്: 9495999713

2. ഫുൾ സ്റ്റാക്ക് വിത്ത് മീൻ സ്റ്റാക്ക്

പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഈ കോഴ്സ് പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. 2020, 2021 കാലയളവിൽ ബിഇ/ ബിടെക്/ എംഇ/ എംടെക് (സിസ്/ ഐടി), എംസിഎ ബിരുദധാരികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 9495999706 എന്ന നമ്പറിൽ ബന്ധപ്പെടാം.

3. സർട്ടിഫിക്കറ്റ് ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് 

പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഈ കോഴ്സ് പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹയർ സെക്കൻഡറിയാണ് പ്രവേശന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്  9495999679 എന്ന നമ്പറിൽ ബന്ധപ്പെടാം. 

Source: Manorama

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area