2024-26 വര്‍ഷങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സാധ്യതയുള്ള തൊഴില്‍ അവസരങ്ങളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ വിവിധ താത്കാലിക സീനിയോരിറ്റി ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.
സീനിയോറിറ്റി ലിസ്റ്റ് അതല്ലെങ്കിൽ പ്രൊവിഷണൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്യുക. പ്രൊവിഷണൽ ലിസ്റ്റിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അപ്പിയിൽ പോവാൻ സാധിക്കും.
How to Check Employment Exchange Seniority List 2024-26?
➮ അതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
➮ ഇപ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കേരളയുടെ സൈറ്റ് തുറന്നു വരും. അതിൽ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ 'സീനിയോറിറ്റി ലിസ്റ്റ് കാണുക' എന്ന ടേബിൽ ക്ലിക്ക് ചെയ്യുക.
➮ അതിൽ ആദ്യം നിങ്ങളുടെ ജില്ല സെലക്ട് ചെയ്യുക.
➮ അതിനുശേഷം നിങ്ങളുടെ ജില്ലക്കകത്ത് ഏത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആണോ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത് അത് സെലക്ട് ചെയ്യുക.
➮ ശേഷം ഏത് ലിസ്റ്റ് ആണോ ചെക്ക് ചെയ്യേണ്ടത് അത് സെലക്ട് ചെയ്യുക. പ്രൊവിഷണൽ റാങ്ക് ലിസ്റ്റിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ മാത്രമേ പരാതി നൽകാൻ സാധിക്കുകയുള്ളൂ.
➮ അതിനുശേഷം അടുത്തതായി വർഷം സെലക്ട് ചെയ്യുക.
➮ ക്യാപ്ച്ച കോഡ്ടൈപ്പ് ചെയ്ത ശേഷം Get Details നൽകിയാൽ നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.
ഉപകാരപ്രദമാകും എങ്കിൽ നിങ്ങളുടെ ഫ്രണ്ട്സിലേക്കും ഷെയർ ചെയ്തു നൽകണേ.