ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ 20 വരെ ആറു കോര്‍പ്പറേഷനുകളിലായി ആദ്യഘട്ട മത്സരം നടക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്കുള്ള ഫൈനല്‍ മത്സരം ഏപ്രില്‍ 23ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, ചരിത്രം രാഷ്ട്രീയം എന്നിവ അധികരിച്ചാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 87148 17833.
നിബന്ധനകൾ
1. രണ്ടുപേരുളള ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം.
2. മത്സരത്തില്‍ പങ്കെടുക്കുവന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തംജില്ലയിലെ കോര്‍പ്പറേഷനിലോ അല്ലെങ്കില്‍ ജോലി ചെയ്യുന്ന ജില്ലയിലെ കോര്‍പ്പറേഷനിലോ മത്സരിക്കാം.
3. പ്രാഥമിക ഘട്ടത്തില്‍ ഒരു ടീമിന് ഒരു കോര്‍പ്പറേഷനില്‍ മാത്രമേ മത്സരിക്കാന്‍ അവസരമുണ്ടാകുകയുള്ളു. ഒരിക്കല്‍ ഒരു കോര്‍പ്പറേഷനില്‍ മത്സരിച്ച ടീമിന് അടുത്ത കോര്‍പ്പറേഷനിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല.
സമ്മാനം
പ്രാഥമികഘട്ടത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും മെഗാഫെനലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 8000, 6000 രൂപയും സമ്മാനമായി ലഭിക്കും.
ചോദ്യങ്ങൾ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതല്‍ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്സഭാ, നിയമസഭ) ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും കേരള രാഷ്ട്രീയത്തിലെയും പ്രമുഖ സംഭവങ്ങള്‍, കൗതുക വിവരങ്ങള്‍, ആനുകാലിക തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. 1888 മുതലുള്ള നാട്ടുരാജ്യങ്ങള്‍, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും.