
എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞിട്ട് ഒരു സ്കിൽ പഠിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ നിങ്ങൾക്കിത് ഉപകാരപ്പെടും. നിലവിൽ 1000 വിദ്യാർത്ഥികൾക്കാണ് ഈ അവസരം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ വഴി നടപ്പിലാക്കിവരുന്ന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു - ജി.കെ.വൈ) വഴി വിവിധ കോഴ്‌സുകളില്‍ പരിശീലനം നേടാന്‍ അവസരം. ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്കാണ് സ്വന്തം അഭിരുചിക്ക് അനുസരിച്ച് വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കി വിവിധ കോഴ്‌സുകളില്‍ പരിശീലനം നേടാവുന്നതാണ്. താമസം, ഭക്ഷണം, പഠനം എന്നിവയെല്ലാം തികച്ചും സൗജന്യമാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി കണ്ടെത്താനുള്ള പിന്തുണയും ലഭ്യമാണ്.
ലഭ്യമായ കോഴ്‌സ്, സ്ഥാപന വിശദാംശങ്ങള്‍
1. സ്ഥാപനം : റഫോഴ്‌സ് സെക്യൂരിറ്റി സര്‍വീസ് (Raforce Security Service)
സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല : തിരുവനന്തപുരം
കോഴ്‌സുകള്‍ -
a) സി.സി.ടി.വി സൂപ്പര്‍വൈസര്‍
കോഴ്‌സ് കാലയളവ് : 4 മാസം
വിദ്യാഭ്യാസ യോഗ്യത : പ്ലസ്ടു
ആകെ ഒഴിവുകള്‍ : 34 (പിന്നാക്ക വിഭാഗം)
b) ഗസ്റ്റ് സര്‍വീസ് എക്‌സിക്യൂട്ടീവ്
കോഴ്‌സ് കാലയളവ് : 4 മാസം
വിദ്യാഭ്യാസ യോഗ്യത : പ്ലസ്ടു
ആകെ ഒഴിവുകള്‍ : 20 (പിന്നാക്ക വിഭാഗം )
2. സ്ഥാപനം : വി.എച്ച്.ആര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി (VHR Educational Soctiy)
സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല : തിരുവനന്തപുരം
കോഴ്‌സുകള്‍ -
a) ഓട്ടോമോട്ടീവ് ഷോറൂം ഹോസ്റ്റ്
കോഴ്‌സ് കാലയളവ് : 3 മാസം
വിദ്യാഭ്യാസ യോഗ്യത : പ്ലസ്ടു
ആകെ ഒഴിവുകള്‍ : 48 (പിന്നാക്ക വിഭാഗം )
b) ഡേറ്റ അസോസിയേറ്റ്
കോഴ്‌സ് കാലയളവ് : 3 മാസം
വിദ്യാഭ്യാസ യോഗ്യത : ബിരുദം
ആകെ ഒഴിവുകള്‍ : 100 (പിന്നാക്ക വിഭാഗം )
3. സ്ഥാപനം: ഇന്‍ഡക്ടസ് കണ്‍സള്‍ട്ടന്റ്‌സ് (Inductus Consultant's)
സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല : തിരുവനന്തപുരം
കോഴ്‌സുകള്‍ -
a) ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസസ്
കോഴ്‌സ് കാലയളവ് : 6 മാസം
വിദ്യാഭ്യാസ യോഗ്യത : പ്ലസ്ടു
ആകെ ഒഴിവുകള്‍ : 226 (പിന്നാക്ക വിഭാഗം -160, എസ്.സി/എസ്.ടി - 30, ജനറല്‍ - 36)
b). വെബ് ഡെവലപ്പര്‍
കോഴ്‌സ് കാലയളവ് : 8 മാസം
വിദ്യാഭ്യാസ യോഗ്യത : സയന്‍സ് ബിരുദം
ആകെ ഒഴിവുകള്‍ : 210 (പിന്നാക്ക വിഭാഗം - 80, എസ്.സി/എസ്.ടി - 30, ജനറല്‍ -60)
4.സ്ഥാപനം : ജോസഫ് ശ്രീഹര്‍ഷ (Joseph Sriharsha)
സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല : പത്തനംതിട്ട
കോഴ്‌സുകള്‍ -
a). ഡേറ്റ എഞ്ചിനീയര്‍ - 110 ഒഴിവുകള്‍
b). ഡേറ്റ ആര്‍ക്കിടെക്ട് - 70 ഒഴിവുകള്‍
കോഴ്‌സ് കാലയളവ് : 4 മാസം
വിദ്യാഭ്യാസ യോഗ്യത : ബി.ടെക് (ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി) / ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, എം.സി.എ, എം.കോം (സി.എ)
ആകെ ഒഴിവുകള്‍ : 180 (പിന്നാക്ക വിഭാഗം -70, എസ്.സി/എസ്.ടി -110)
5. സ്ഥാപനം : അഭയ കല്‍പ്പ ടെക്‌നോളജി (Abhaya Kalpa Technology)
സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല : എറണാകുളം
കോഴ്‌സുകള്‍ -
a). ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍
കോഴ്‌സ് കാലയളവ് : 4 മാസം
വിദ്യാഭ്യാസ യോഗ്യത : ബിരുദം / 3 വര്‍ഷ ഡിപ്ലോമ
ആകെ ഒഴിവുകള്‍ : 34 - 23 പെണ്‍കുട്ടികള്‍ക്ക്, 11 ആണ്‍കുട്ടികള്‍ക്ക് ( പിന്നാക്ക വിഭാഗം-23, എസ്.സി/എസ്.ടി - 11)
b). ഫുഡ് ആന്‍ഡ് ബിവ്‌റേജസ് സര്‍വീസസ്
കോഴ്‌സ് കാലയളവ് : 5 മാസം
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി / ഐ.ടി.ഐ
ആകെ ഒഴിവുകള്‍ : 27 ഉം പെണ്‍കുട്ടികള്‍ക്ക് ( പിന്നാക്ക വിഭാഗം - 15, എസ്.സി/എസ്.ടി - 7)
c). മാസ്റ്റര്‍ ട്രെയിനര്‍ (VET&Skills)
കോഴ്‌സ് കാലയളവ് : 7 മാസം
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം
ആകെ ഒഴിവുകള്‍ : 70 ഉം പെണ്‍കുട്ടികള്‍ക്ക് ( പിന്നാക്ക വിഭാഗം -26, എസ്.സി/എസ.ടി - 44).
ബന്ധപ്പെടേണ്ട നമ്പര്‍:
1. ഡി.ഡി.യു-ജി.കെ.വൈ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്റര്‍ തിരുവനന്തപുരം : 0471-3586525
2. ഡി.ഡി.യു-ജി.കെ.വൈ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്റര്‍ എറണാകുളം : 0484-2959595
3. ഡി.ഡി.യു-ജി.കെ.വൈ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്റര്‍ തൃശ്ശൂര്‍ :0487-296251