Ads Area

സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലൈബ്രറേറിയൻ ഒഴിവ് | Librarian Job Vacancy

Librarian Job Vacancy
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി നവംബർ 15.

യോഗ്യത

മെഡിക്കല്‍ ഡോക്യുമെന്റേഷന്‍/ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രേറിയന്‍ കോഴ്‌സില്‍ ബിരുദ/ബിരുദാനന്തര യോഗ്യതയോ, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മെഡിക്കല്‍ റിക്കോര്‍ഡ് സയന്‍സില്‍ ഡിപ്ലോമയോ, ഈ യോഗ്യതകളുടെ അഭാവത്തില്‍ ഒരു മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ റിക്കോര്‍ഡ്സ് സൂക്ഷിക്കുന്നതില്‍ പ്ലസ് ടുവിനു ശേഷം ഒരു വര്‍ഷത്തെ പരിശീലനം. അപേക്ഷകര്‍ 41 വയസില്‍ താഴെ പ്രായമുള്ളവരാകണം.

അപേക്ഷ

ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 15 ന് മുമ്പായി നേരിട്ട് ഹാജരാകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area