Ads Area

അക്കൗണ്ടന്റ് ഒഴിവ് | Accountant Job Vacancy

Accountant Job Vacancy

പാലക്കാട്‌ നെന്മാറ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന എസ്.വി.ഇ.പി ഓഫീസിൽ അക്കൗണ്ടൻ്റായി പ്രവർത്തിക്കുന്നതിന് കുടുംബശ്രീ അംഗം / കുടുംബാംഗം / ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിട്ടുള്ള 18 വയസ്സിനും 35 വയസ്സിനും ഇടക്ക് പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്.

യോഗ്യത

 ബി.കോം ബിരുദവും, ടാലിയുമാണ് യോഗ്യത. പ്രവൃത്തി പരിചയം വേണം. നെന്മാറ ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവര്‍ അപേക്ഷിച്ചാല്‍ മതി. 

അപേക്ഷ

പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിൻ്റെ പകർപ്പുകളും കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ ഓക്സിലറി അംഗം ആണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സി.ഡി.എസ്സിൽ നിന്നുള്ള സാക്ഷ്യപത്രവും സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഡിസംബർ 16ന് വൈകുന്നേരം അഞ്ചു മണിക്കകം സമര്‍പ്പിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area