Ads Area

കേരളത്തിലെ ഏറ്റവും വലിയ വിത്തുല്പാദന കേന്ദ്രമായ മുണ്ടേരി ഫാമിലേക്ക് കാഷ്വല്‍ തൊഴിലാളി നിയമനം | Munderi Seed Farm Casual Labor Vacancy

Munderi Seed Farm Casual Labor Vacancyമലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മുണ്ടേരി ഫാമിലെ കാഷ്വല്‍ തൊഴിലാളികളുടെ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു . എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പുതുക്കി വരുന്നവരും പോത്തുകല്ല്, ചുങ്കത്തറ , വഴിക്കടവ് , എടക്കര, കുറുമ്പലങ്ങോട് എന്നീ വില്ലേജുകളില്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥിര താമസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

അഞ്ചാം തരം പാസായിരിക്കണം.
ജനറല്‍ വിഭാഗക്കാര്‍ 41 വയസ്സ് കഴിയാത്തവരായിരിക്കണം. ഒ.ബി.സി. 44 വയസ്സ് കഴിയാത്തവരുമാകണം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 46 വയസ്സാണ് പ്രായപരിധി. മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെട്ടവര്‍ 50 വയസ്സ് കഴിയാത്തവരാകണം. 

ഇന്റർവ്യൂ

താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം വെളിയംതോട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവത്തിക്കുന്ന നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് ഹാജരാകണം. അവസാന തിയ്യതി 2025 ജനുവരി എട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area