സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ലഭിക്കും 60,000 രൂപ ക്യാഷ് പ്രൈസ്!! കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ (സംരംഭങ്ങൾ, കൃഷി, ബഡ്‌സ് സ്ഥാപനങ്ങൾ, അയൽക്കൂട്ട യോഗം...എന്നിങ്ങനെയുള്ള) എന്നിവയാകണം വ്ളോഗ്, റീൽസ് എന്നിവയുടെ വിഷയം. നിങ്ങൾക്കും പങ്കെടുക്കാം ക്യാഷ് പ്രൈസ് കരസ്ഥമാക്കാം.
സമ്മാന ഘടന
- ഒന്നാം സമ്മാനം 50,000
- രണ്ടാം സമ്മാനം - 40,000
- മൂന്നാം സമ്മാനം - 30,000
- ഒന്നാം സമ്മാനം 25,000
- രണ്ടാം സമ്മാനം 20,000
- മൂന്നാം സമ്മാനം - 15,000
നിബന്ധനകൾ
1. കുടുംബശ്രീയുടെ ഏതെങ്കിലും പദ്ധതികൾ, പ്രവർത്തനങ്ങൾ, സംരംഭങ്ങൾ എന്നിവയെക്കു റിച്ചായിരിക്കണം റീൽ/ വ്ലോഗ്.
2. വ്ളോഗിന് അഞ്ച് മിനിറ്റിൽ താഴെയായിരിക്കണം ദൈർഘ്യം.
3. റീൽസ് ഒരു മിനിറ്റിൽ കവിയരുത്.
4. അപേക്ഷകർക്ക് ഒന്നോ അതിലധികമോ വീഡിയോകൾ സമർപ്പിക്കാം.
5. വീഡിയോയുടെ പകർപ്പവകാശം കുടുംബശ്രീയ്ക്കായിരിക്കും.
6. മത്സരത്തിൽ പങ്കെടുക്കുന്നവർ അതേ വീഡിയോകൾ മറ്റേതെങ്കിലും ചാനലിൽ അപ്ലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യാൻ പാടില്ല. (യൂട്യൂബ്, വെബ്സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ മുതലായവ)
7. വീഡിയോകൾ രൂപകൽപ്പന ചെയ്യുന്നതിനായി പകർപ്പവകാശരഹിത ഉള്ളടക്കം, സംഗീതം, ചിത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കേണ്ടതാണ്.
8. ഏതെങ്കിലും തരത്തിലുള്ള പകർപ്പവകാശ ക്ലെയിമുകൾക്കും ഏതെങ്കിലും അധികാരികളിൽ നിന്ന് അംഗീകാരം തേടുന്നതിനും കുടുംബശ്രീ ഉത്തരവാദികളായിരിക്കില്ല.
9. വീഡിയോകൾ ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കാവുന്നതാണ്.
10. പ്രാഥമിക ജൂറി തെരഞ്ഞെടുക്കുന്ന വീഡിയോകൾ കുടുംബശ്രീ സംസ്ഥാന മിഷൻ ഒഫീഷ്യൽ യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ നൽകുന്നതാണ്. ഈ അക്കൗണ്ടുകളിലൂടെയുള്ള വ്യൂവ്‌സിന് (Views) അനുസരിച്ച് നിശ്ചിത മാർക്ക് നൽകും.
പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ, ട്രിഡ ബിൽഡിംഗ്, രണ്ടാം നില, മെഡിക്കൽ കോളേജ് പി. ഒ, തിരുവനന്തപുരം 695 011