Ads Area

പൈനാവ്, മൂന്നാർ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 22 ഒഴിവുകൾ | Painavu Residential Schools Job Vacancy

Painavu Residential Schools Job Vacancy

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, മൂന്നാർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് കരാർ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. വിവിധ വിഷയങ്ങളിൽ ഹൈ സ്‌കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. മാനേജർ കം റെസിഡന്റ് ട്യൂട്ടർ തസ്തികയുൾപ്പെടെ ആകെ 22 ഒഴിവുകളാണ് ഈ നിയമനത്തിലുള്ളത്.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്കർഷിക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിന് ബാധകമാണ്. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ, എഴുത്തു പരീക്ഷയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച നടത്തുന്നത്.

How to Apply?

വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അസ്സൽ രേഖകൾ എന്നിവ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2026 മാർച്ച് 31 വരെയായിരിക്കും. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. മാനേജർ കം റെസിഡന്റ് ട്യൂട്ടർ തസ്തികയ്ക്ക് ആൺ/പെൺ തിരിച്ച് നിയമനം നടത്തുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം:
പ്രോജക്റ്റ് ഓഫീസർ,
ഐ.റ്റി.ഡി.പി. ഇടുക്കി,
ഒന്നാം നില, ന്യൂ ബ്ലോക്ക്,
മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ,
പിൻ-685584.

അപേക്ഷകൾ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കാം. അവസാന തീയതി ഏപ്രിൽ 15 വൈകീട്ട് 4 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222399 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area