Ads Area

ജല അതോറിറ്റിയിൽ വോളണ്ടിയർ നിയമനം | Water Authority Volunteer Job Vacancy

Water Authority Volunteer Job Vacancy

ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ പ്രവർത്തനങ്ങളുടെ ഭാഗമായി ടെക്നിക്കൽ വോളണ്ടിയർമാരെ നിയമനം ചെയ്യുന്നു. 179 ദിവസത്തിൽ കവിയാതെയുള്ള ദിവസവേതന അടിസ്ഥാനത്തിലാണ് ജെ ജെ എം വോളണ്ടിയർ (ടെക്നിക്കൽ) തസ്തികയിൽ ജല അതോറിറ്റിയുടെ കട്ടപ്പന പ്രോജക്ട് ഡിവിഷൻ നിയമനം നടത്തുന്നത്.

Qualifications

ഐ.ടി.ഐ/ഡിപ്ലോമ/എഞ്ചിനീറിങ്ങിൽ ബിരുദം ഉള്ളവർക്ക് (സിവിൽ, മെക്കാനിക്കൽ, കെമിക്കൽ) അപേക്ഷിക്കാം. എഞ്ചിനീയറിംഗ് ബിരുദധാരികൾ, ജലജീവൻ മിഷൻ വോളണ്ടിയർ ജോലിയിൽ മുൻ പരിചയമുള്ളവർ, പദ്ധതി നിർവഹണ പ്രവർത്തനങ്ങളിൽ പ്രാഗൽഭ്യം നേടിയിട്ടുള്ളവർ, കേരളാ വാട്ടർ അതോറിറ്റിയിൽ ഓവർസീയർ തസ്തികയിൽ ജോലി ചെയ്തിട്ടുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. കംപ്യൂട്ടർ പരിജ്ഞാനവും ജലവിതരണ രംഗത്ത് പ്രവൃത്തിപരിചയവും അഭികാമ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം:

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 19 (ബുധനാഴ്ച്ച) രാവിലെ 11 മണി മുതൽ 1 മണി വരെ വെള്ളയാംകുടിയിലുള്ള കാര്യാലയത്തിൽ എത്തിച്ചേരണം.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 04868-250101

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area