പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ നെടുങ്കണ്ടം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി നെടുങ്കണ്ടം പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് ഒരു വാർഡൻ (പെൺ), രണ്ട് കുക്ക് (പെൺ), ഒരു വാച്ച്മാൻ (ആൺ) എന്നിവരെ താൽക്കാലികമായി നിയമിക്കുന്നതിന് മെയ് 17 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.
Vacancy Details
1. വാർഡൻ (പെൺ)
- യോഗ്യത: SSLC പാസ്സായവർ.
- തസ്തിക എണ്ണം: 1
2. കുക്ക് (പെൺ)
- യോഗ്യത: Food Craft Institute K.G.C.E - Food Production Course അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത തത്തുല്യ കോഴ്‌സ് പാസ്സായവർ
- അല്ലെങ്കിൽ ഫുഡ് പ്രൊഡക്ഷൻ മേഖലയിൽ പ്രവർത്തിച്ച അനുഭവമുള്ളവർ
- തസ്തിക എണ്ണം: 2
3. വാച്ച്മാൻ (ആൺ)
- യോഗ്യത: SSLC പാസ്സായവർ
- തസ്തിക എണ്ണം: 1
Age Limit
പ്രായപരിധി: 55 വയസ്സിൽ താഴെയുള്ളവർ മാത്രം അപേക്ഷിക്കാം.
How to Apply?
1. Documents Required:
- വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ (Passport size photo കൂടി പ്രിന്റ് ചെയ്തത്).
- ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ മാത്രം).
- പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
2. Interview Details:
- Date: May 17, 2023.
- Time: 10:00 AM.
- Venue: ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസ്, പൈനാവ് - കുയിലിമല സിവിൽ സ്റ്റേഷൻ.
3. Contact Information:
Phone: 048662 296297.