Ads Area

അക്കൗണ്ടൻ്റ്, ഓവർസിയർ തസ്തികകളിലേക്ക് അപേക്ഷിക്കാം | Accountant cum IT Assistant and Overseer Vacancy

Accountant cum IT Assistant and Overseer Vacancy

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റൻറ്, ഓവർസിയർ എന്നീ തസ്ത‌ികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റൻറ്
യോഗ്യത: ഗവൺമെന്റ് അംഗീകൃത ബി.കോം ബിരുദവും, ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ.

ഓവർസിയർ
യോഗ്യത: ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്നുവർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ ജൂൺ 12, 2025-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തപാൽ മുഖേനയോ, നേരിട്ടോ താഴെപ്പറയുന്ന വിലാസത്തിലേക്ക് അയക്കുക:
സെക്രട്ടറി, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്, എസ്.എൻ പുരം പി.ഒ, ആലപ്പുഴ, 688582

അല്ലെങ്കിൽ ഇമെയിൽ വഴി: kanjikuzhygp@gmail.com

ബന്ധപ്പെടേണ്ട നമ്പർ: 0478-2081173, 9496043629

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area