കേരള പട്ടികജാതി വികസന വകുപ്പ് ലീഗൽ സെല്ലിൽ ലീഗൽ അഡ്വൈസർ (തിരുവനന്തപുരം), ലീഗൽ കൗൺസിലർ (ജില്ലാതലങ്ങളിൽ) തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. നിയമബിരുദം ഉള്ള SC വിഭാഗം ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വകുപ്പിൽ ജോലി നേടാനുള്ള മികച്ച അവസരമാണ് ഇത്.
ലീഗൽ അഡ്വൈസർ – തിരുവനന്തപുരം
- തസ്തിക: ലീഗൽ അഡ്വൈസർ
- നിയമനം നടക്കുന്നത്: പട്ടികവര്‍ഗ വികസന വകുപ്പ്, ആസ്ഥാന കാര്യാലയം, തിരുവനന്തപുരം
- ഒരേൊരു ഒഴിവ് മാത്രമാണ്
- പ്രായപരിധി: 21 – 45 വയസ്
- ഓണറേറിയം: ₹25,000 /മാസം
ജില്ലാതല ലീഗൽ കൗൺസിലർ ഒഴിവുകൾ
- തസ്തിക: ലീഗൽ കൗൺസിലർ
- ജില്ലകൾ: കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്
- ഓരോ ജില്ലയിലേക്കും ഒരേ ഒരു ഒഴിവ്
- യോഗ്യത:
- എൽ.എൽ.ബി / എൽ.എൽ.എം
- കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം
- പ്രായപരിധി: 21 – 40 വയസ്
- ഓണറേറിയം: ₹20,000 /മാസം
അപേക്ഷ സമർപ്പിക്കേണ്ടത്: ബന്ധപ്പെട്ട ജില്ലാതല Tribal Development Officer / Project Officer
അപേക്ഷ സംബന്ധിച്ച നിർദേശങ്ങൾ
- അപേക്ഷിക്കാവുന്നത് SC വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ്.
- നിയമന കാലാവധി ഒരു വർഷം.
- അവസാന തീയതി: 2025 ജൂലൈ 15
- അപേക്ഷയോടൊപ്പം നൽകേണ്ടത്:
- ജാതിസാക്ഷ്യപത്രം
- വിദ്യാഭ്യാസ യോഗ്യതയുടെ പകർപ്പുകൾ
- പ്രായം തെളിയിക്കുന്ന രേഖ
- പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്
📞 കൂടുതൽ വിവരങ്ങൾക്ക്:
ഡയറക്ടർ, പട്ടികവര്‍ഗ വികസന വകുപ്പ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം
ഫോൺ: 0471-2303229
🌐 വെബ്‌സൈറ്റ്: www.stdd.kerala.gov.in