ആപ്പുകൾ താഴെ കൊടുക്കുന്നു.
1. ഇന്ത്യ പോലീസ് @ യുവർ കോൾ ആപ്പ്:
ഇന്ത്യയുടെ ഏതൊരു ഭാഗത്തു നിന്നും അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ ഉള്ള സഹായി. ആപ്പിൾ സജ്ജീകരിച്ച ജിപിഎസ് സംവിധാനം ഒരു പ്രധാന സഹായിയാണ്.
2. ഇ- പാഠ്ശാല:
പഠന സംബന്ധമായി വിദ്യാർഥികൾക്കും അധ്യാപകർക്കും വളരെയധികം ഉപകാരപ്രദമായ ആപ്പ്. അതേസമയം പാഠഭാഗങ്ങൾ കേൾക്കാനും സാധിക്കും. 3. എം- പരിവാഹൻ ആപ്പ്:
ലൈസൻസ് രജിസ്ട്രേഷൻ ഇത് എളുപ്പമാക്കും. കൂടാതെ ലൈസൻസ് പുതുക്കലും ഇതുവഴി ലഭ്യമാകും.
4. സ്റ്റാർട്ട്- അപ്- ഇന്ത്യ:
പുതുതായി സംരംഭങ്ങൾ തുടങ്ങുന്നവർ ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും അതുപോലെ തന്നെ ബിസിനസ് ട്രെൻഡുകൾ എന്നിവ പരിചയപ്പെടാനും സാധിക്കുന്നു.
5. ഡിജി സേവക് ആപ്പ്:
വ്യവസായം, തൊഴിൽ, വൈദഗ്ധ്യം, മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ സംഭരണം എന്നിവ ഡിജി സേവക ആപ്പിലൂടെ പരിചയപ്പെടാം.
6. ജി എസ് ടി റേറ്റ് ഫൈൻഡർ:
വിവിധ ഉൽപ്പന്നങ്ങളുടെ ജി എസ് ടി നിരക്ക് അറിയുന്നതിനും കണക്ക് കൂട്ടുന്നതിനും ഒരു നൂതന സംവിധാനം.
7.ഉമംഗ്:
ആധാർ, പേ ഗവൺമെന്റ്, ഡിജിലോക്കർ, തുടങ്ങിയ നിരവധി സർക്കാർ സേവനങ്ങൾ ഒരുമിച്ചു കൂട്ടലാണ് ഇതിന്റെ ഉദ്ദേശം.
8. ഇൻക്രെഡിബിൾ ഇന്ത്യ:
ടൂറിസ്റ്റ് മേഖലകൾ, ഹോട്ടലുകൾ, യാത്രാസൗകര്യം, തുടങ്ങിയ ഇന്ത്യയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ഒരു വഴികാട്ടി.
9. എം- പാസ്പോർട്ട്:
പാസ്പോർട്ട് അപേക്ഷ, പുതുക്കൽ, അന്വേഷണങ്ങൾ തുടങ്ങിയ പാസ്പോർട്ട് മായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഒരു സഹായി.
10. എം- ആധാർ ആപ്പ്:
ക്യു ആർ കോഡ് സ്കാനിങ് ലൂടെ ആധാർ വിവരങ്ങളിലേക്ക് എത്താൻ സൗകര്യമൊരുക്കുന്നു ആധാർ വിവരങ്ങളിലേക്ക് എത്താൻ സൗകര്യമൊരുക്കുന്നു.
11. പോസ്റ്റ് info:
ഇൻഷുറൻസ് സ്കീം, പോസ്റ്റൽ ബാങ്കിംഗ്, പോസ്റ്റൽ ട്രാക്കിങ് തുടങ്ങിയ എല്ലാ സേവനങ്ങളും പോസ്റ്റ് ഇൻഫോ ഇൽ ലഭ്യമാണ്.
12. മൈ ഗവൺമെന്റ്:
വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇതിലൂടെ പങ്കുവെക്കാം.
13. മൈ- സ്പീഡ്:
ഡൗൺലോഡിങ്ങ്, മൊബൈൽ ഡാറ്റ തുടങ്ങിയവയുടെ വേഗത അളക്കുന്നതിനുള്ള ആപ്ലിക്കേഷൻ.
14. എം- കവച്:
മാൽവെയറുകൾ, സ്പാ മുകൾ, അനാവശ്യ കോളുകൾ തുടങ്ങിയവ ഇൽ നിന്ന് രക്ഷപ്പെടുത്തുന്നു.
15. സ്വച്ച് ഭാരത് അഭിയാൻ:
മാലിന്യ സംസ്കരണം, ശുചിത്വ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ഏറ്റെടുക്കുന്നു. അതുപോലെതന്നെ ശുചിത്വവുമായി ബന്ധപ്പെട്ട നല്ല പാഠം പകർന്നു നൽകുന്നു.
16. ഭീം ആപ്പ്(BHIM):
ഭാരത ഇന്റർഫേസ് ഫോർ മണി എന്ന് ഭീം ആപ്പ് പണമിടപാടുകൾ ഏകോപിപ്പിക്കുന്നു.
17. ഐആർസിടിസി:
റെയിൽവേ ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗ്റി, സർവേഷൻ, തുടങ്ങിയ എല്ലാം ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.
18. ആയികർസേതു:
ടാക്സ് കണക്കുകൂട്ടലുകൾ, പാൻ നമ്പർ രജിസ്ട്രേഷൻ തുടങ്ങി ഇൻകംടാക്സ് സേവനങ്ങൾ ലഭ്യം.
19. കിസാൻ സുവിധ:
ഇന്ത്യയിലെ കൃഷി രീതി, കൃഷി സംരക്ഷണം, കാലാവസ്ഥ, വിപണി എന്നിവയെല്ലാം കിസാൻ സുവിധ യിൽ ലഭ്യം.
20. ആരോഗ്യ സേതു:
കൊറോണ വ്യാപനം തടയാൻ ഒരു നൂതന സംവിധാനം.