2022-23 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് / പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്ന കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനും 2021-22 അധ്യയന വര്‍ഷത്തിലെ ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ക്കും, 60ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയികളായവരില്‍ നിന്നും ക്യാഷ് അവാര്‍ഡിനുമുളള അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റുകളുടെയും, സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ 30നകം പത്തനംതിട്ട ജില്ലാ എക്സിക്യട്ടീവ് ഓഫീസില്‍ സമര്‍പ്പിക്കണം. ക്യാഷ് അവാര്‍ഡിന് കേരളത്തിനു പുറത്തുളള സര്‍വകലാശാലകളിലും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്സ് പൂര്‍ത്തിയാക്കിയവര്‍, കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്ന ഇക്വവലന്‍സ് സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ : 0468 2 223 169.
വിദ്യാഭ്യാസാനുകൂല്യ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റ്