Ads Area

Kerala Police Sub Inspector (SI) Recruitment Notification Out: Salary 45600 - 95600

കേരള PSC സബ് ഇൻസ്പെക്ടർ (ട്രെയിനി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലികൾ സ്വപ്നം  കാണുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഫെബ്രുവരി 1ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്. ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

Job Details

⬤ ഡിപ്പാർട്ട്മെന്റ് : Kerala Police Service

⬤ CATEGORY NO: 672/2022-673/2022

⬤ ജോലി തരം : Kerala PSC

⬤ അവസാന തീയതി : 2023 ഫെബ്രുവരി 3

ഒഴിവുകളുടെ വിവരങ്ങൾ

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ആർമ്ഡ് പോലീസ് ബറ്റാലിയനിലേക്ക് സബ്ഇൻസ്പെക്ടർ (ട്രെയിനി) തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. 

പ്രായപരിധി

20 വയസ്സു മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർ 02.01.1991 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം.

 SC/ST വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗത്തിൽ പെടുന്നവർക്കും ഉയർന്ന പ്രായപരിധിയിൽ നിന്നും ഇളവ് അനുവദിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്കാണ് അവസരമുള്ളത്. പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ, മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമല്ലെങ്കിൽ, പ്രീ-യൂണിവേഴ്സിറ്റി/ പ്രീ-ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സർവകലാശാലയുടെ തത്തുല്യ പരീക്ഷ പാസായവരുടെ അപേക്ഷകൾ സംവരണം ചെയ്ത ക്വാട്ട പൂരിപ്പിക്കുന്നതിന് മാത്രമേ പരിഗണിക്കൂ.

വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ശാരീരിക യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.

ശാരീരിക യോഗ്യതകൾ

› മിനിമം 167 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. (SC/ST- 160 സെന്റീമീറ്റർ)

› നെഞ്ചളവ് 81 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം (SC/ST- 76 സെന്റീമീറ്റർ)

1. ദൂരെയുള്ള കാഴ്ച 

⬤ വലത് കണ്ണിന് 6/6 snellen

⬤ ഇടതു കണ്ണിന് 6/6 snellen

2. അടുത്തുള്ള കാഴ്ച

⬤ വലത് കണ്ണിന് 0.5 snellen

⬤ ഇടതു കണ്ണിന് 0.5 snellen

താഴെ കൊടുത്ത 8 ഐറ്റത്തിൽ നിന്നും 5 എണ്ണം വിജയിക്കണം.

⬤ 14 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം

⬤ ഹൈജമ്പ് 132.20 സെന്റിമീറ്റർ 

⬤ ലോങ്ങ് ജമ്പ് 457.20 സെന്റിമീറ്റർ

⬤ (7264ഗ്രാം) കിലോ ഭാരമുള്ള ഷോട്ട്പുട്ട് 609.60 സെന്റിമീറ്റർ എറിയൽ

⬤ ക്രിക്കറ്റ് ബോൾ എറിയൽ - 6096 സെന്റിമീറ്റർ

⬤ പുൾ അപ്പ് അല്ലെങ്കിൽ ചിന്നിങ് - 8 തവണ

⬤ റോപ്പ് ക്ലൈംബിംഗ് : 365.80 സെന്റീമീറ്റർ

⬤ 1500 മീറ്റർ ഓട്ടം - 5 മിനുട്ട് 44 സെക്കൻഡ് കൊണ്ട്

ശമ്പള വിവരങ്ങൾ

സബ് ഇൻസ്പെക്ടർ തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45,600 മുതൽ 95,600 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

⬤ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in വെബ്സൈറ്റിൽ Psc പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ് 

⬤ ലോഗിൻ ചെയ്ത ശേഷം നോട്ടിഫിക്കേഷൻ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

⬤ 672/2022 അല്ലെങ്കിൽ 673/2022 സെർച്ച് ചെയ്യുക.

⬤ ശേഷം നിങ്ങൾക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടെങ്കിൽ Apply Now എന്ന് കാണിക്കും. അതിൽ Apply Now കൊടുത്ത് അപേക്ഷിക്കുക.

⬤ ഡിഗ്രി സർട്ടിഫിക്കറ്റ് ഈ വർഷമാണ് കിട്ടിയതെങ്കിൽ പ്രൊഫൈലിൽ പോയി എഡിറ്റ് ചെയ്യുക.

⬤ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് കാഴ്ചശക്തിയും ശാരീരിക ക്ഷമതയും ചെക്ക് ചെയ്തശേഷം മെഡിക്കൽ ഓഫീസർ റാങ്കിൽ കുറയാത്ത ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മാതൃക താഴെ.

Notification 

Medical Certificate

Apply now

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area