രാജ്യത്തെ ആദ്യത്തെ ദേശീയ ഓൺലൈൻ ഒപി വ്യക്തി സൗഹൃദ ടെലി മെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമാണ് ഇ-സഞ്ജീവനി. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇത്തരമൊരു ഡിജിറ്റൽ ഒപി ടെലി മെഡിസിൻ സംവിധാനത്തിന് രൂപം നൽകിയത്.
eSanjeevaniOPD സംവിധാനം വഴി രോഗികൾക്ക് അവരുടെ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ ഡോക്ടർമായി വീഡിയോ കോൺഫറൻസിലൂടെ സൗജന്യവും സുരക്ഷിതവുമായി ക്ലിനിക്കൽ കൺസൾട്ടേഷൻ നേടാവുന്നതാണ്.
eSanjeevaniOPD ലൂടെ എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയുന്ന ഏതൊരു വ്യക്തിക്കും വളരെ ഈസി ആയിട്ട് ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയും. ആപ്ലിക്കേഷനിൽ ഒരു ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ വീട്ടിലെ എല്ലാ അംഗങ്ങൾക്കും ചികിത്സ തേടാവുന്നതാണ്.
eSanjeevaniOPD യുടെ പ്രധാനപ്പെട്ട സവിശേഷതകൾ
✅ രോഗി രജിസ്ട്രേഷൻ
✅ ടോക്കൺ ജനറേഷൻ
✅ ക്യൂ നിൽക്കേണ്ടതില്ല
✅ ഹോസ്പിറ്റലിൽ പോയി കൺസൾട്ടേഷൻ നടത്തുന്ന സമയം ലാഭിക്കാം.
✅ പ്രിസ്ക്രിപ്ഷൻ പി ഡി എഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം
✅ സംസ്ഥാന ഡോക്ടർമാരുടെ സേവനം
✅ സൗജന്യ സേവനം
✅ ആപ്ലിക്കേഷന്റെ സഹായത്താൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആർക്കും ഉപയോഗിക്കാം.
eSanjeevani OPD ഓൺലൈൻ രജിസ്ട്രേഷൻ
ഓൺലൈൻ വഴി ഇ- സഞ്ജീവനി ഒപിഡി രജിസ്ട്രേഷൻ നടത്തുന്നതിന് നാല് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യം താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് eSanjeevaniOPD യുടെ വെബ്സൈറ്റിൽ പ്രവേശിക്കുക (അല്ലെങ്കിൽ നൽകിയിരിക്കുന്ന ലിംഗ ഉപയോഗിച്ച് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക).
ഹോം പേജിൽ രോഗി രജിസ്ട്രേഷൻ ടാബിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഡോക്ടറെ കാണാനുള്ള അവസരം ലഭിക്കും.
About eSanjeevani MoHFW App
National Telemedicine Service, Ministry of Health & Family Welfare (India). This second generation eSanjeevani’s Android app provides a multilingual interface to enable assisted teleconsultations (doctor to doctor) in Ayushman Bharat Health & Wellness Centres (AB-HWCs) across the country. It empowers its users (Doctors, General Physicians, Medical Specialists and Community Health Officers) in facilitating access to quality health services remotely, even in rural areas and isolated communities. eSanjeevani in AB-HWCs is implemented in Hub & Spoke model.
As on 23 March, 2023 the National Telemedicine Service has already served over 106 million patients through its national network comprising of 115,618 Spokes (AB-HWCs) and 15,816 Hubs in States and Union territories. On daily basis, more Hubs and Spokes are being added to the eSanjeevani network. eSanjeevani is furthering the Indian Govt.’s agenda of Universal Health Coverage while driving multiple Sustainable Development Goals.
End-to-End services (from design through deployment & operationalisation to capacity building & support) w.r.t. eSanjeevani are being taken care by the Centre for Development of Advanced Computing (Health Informatics Group in Mohali) on behalf of the Ministry of Health & Family Welfare, Govt. of India.