Ads Area

Dailyhunt ആപ്പ് ഉപയോഗിച്ച് ക്യാഷ് ഉണ്ടാക്കാം! എന്താണ് Dailyhunt App

10 കോടിയിലേറെ ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ഒരു ന്യൂസ് ആപ്ലിക്കേഷനാണ് Dailyhunt. ഡെയിലി ഹണ്ടിലൂടെ ഒരുപാട് വിധത്തിൽ നിങ്ങൾക്ക് ക്യാഷ് ഉണ്ടാക്കാം. സാധാരണ ഒരു മണി മേക്കിങ് ആപ്ലിക്കേഷൻ പോലെയല്ല Dailyhunt. ഈ ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കണം എന്നും ഇതിൽ നിന്ന് എങ്ങനെ പണമുണ്ടാക്കാമെന്ന A - Z കാര്യങ്ങൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ലേഖനം പൂർണമായും വായിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഒരുപക്ഷേ വരും ദിനങ്ങളിൽ നിങ്ങൾക്ക് ഒരു പാസീവ് വരുമാനം മാർഗ്ഗം സൃഷ്ടിക്കാം.

എന്താണ് Dailyhunt?

വിവിധ ഭാഷകളിലായി നിരവധി വാർത്താ ലേഖനങ്ങൾ വായിക്കാൻ കഴിയുന്ന ഒരു ന്യൂസ് ആപ്ലിക്കേഷൻ ആണ് ഡെയിലി ഹണ്ട്. വാർത്തകൾ മാത്രമല്ല ഇപ്പോൾ വീഡിയോകളും ഈ ആസ്വദിക്കാം. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ 14 ഭാഷകളിൽ ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഏകദേശം 10 കോടിയിലേറെ ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ഒരു ന്യൂസ് ആപ്ലിക്കേഷൻ കൂടിയാണ് Dailyhunt.

 ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ പോലുള്ള വലിയ വാർത്ത ഏജൻസികൾ ഡെയിലി ഹണ്ടിൽ അവരുടെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു. നിങ്ങൾക്ക് Dailyhunt ആപ്പിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനും പണം സമ്പാദിക്കാനും കഴിയും.

 2007ൽ വീരേന്ദ്ര ഗുപ്ത ഒരു ഇന്ത്യൻ ആപ്ലിക്കേഷൻ ആണ് ഡെയിലി ഹണ്ട്.  ഇന്നത് ഏറ്റവും പ്രചാരമേറിയ ഒരു വാർത്ത ലേഖന ആപ്ലിക്കേഷനായി മാറിയിരിക്കുന്നു.

Dailyhunt- ൽ നിന്ന് എങ്ങനെ പണം സമ്പാദിക്കാം?

പണം സമ്പാദിക്കാനായി ആദ്യം ഒരു DH- ക്രിയേറ്റ് അക്കൗണ്ട് സൃഷ്ടിക്കണം. നിങ്ങൾ സൃഷ്ടിച്ച പ്രസാധക അക്കൗണ്ടിന് Dailyhunt അംഗീകാരം നൽകുമ്പോൾ നിങ്ങൾക്ക് പണം ലഭിച്ചു തുടങ്ങും. Dailyhunt ൽ സ്ഥിരമായിട്ട് വാർത്തകൾ അല്ലെങ്കിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ ക്രമേണ നിങ്ങളുടെ കാഴ്ചക്കാരും ലൈക്കുകളും വർദ്ധിക്കും. വീഡിയോ ആയും നിങ്ങൾക്ക് പങ്കിടാവുന്നതാണ്.

DH-Creater അക്കൗണ്ട് എങ്ങനെ സൃഷ്ടിക്കാം?

Dailyhunt ൽ ക്രിയേറ്റർ ആവുന്നതിന് നിങ്ങൾ ക്രിയേറ്റർ അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്.
1. Dh Creater അക്കൗണ്ട് സൃഷ്ടിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്രിയേറ്റർ അക്കൗണ്ട് തുറന്നു വരും. അതിൽ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ചു ഫേസ്ബുക്ക് അതല്ലെങ്കിൽ ഇമെയിൽ മുഖേനയോ സൈൻ ഇൻ ചെയ്യാവുന്നതാണ്.
3. മൊബൈൽ നമ്പർ ആണ് നൽകിയതെങ്കിൽ അതിലേക്ക് ഒരു OTP വരും. അത് പരിശോധിച്ചു ഉറപ്പിക്കുക.
4. ശേഷം ക്രീയേറ്റർ അക്കൗണ്ട് തുറന്നു വരും. ഇവിടെ നിങ്ങളുടെ പ്രൊഫൈൽ പേര്, പ്രൊഫൈൽ ഫോട്ടോ എന്നിവയെല്ലാം നൽകുക. Handle എന്നിട്ട് - യൂസർനെയും നൽകുക. Bio- നിങ്ങളെക്കുറിച്ച് ചെറിയ വിവരണം നൽകുക. സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടെങ്കിൽ അത് ബന്ധിപ്പിച്ചാൽ കുറച്ചുകൂടി നല്ലതാണ്.
5. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം കുറച്ചുദിവസം നിങ്ങൾ കാത്തിരിക്കണം. നിങ്ങൾക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ Dailyhunt നിങ്ങൾക്ക് ഒരു ഇമെയിൽ അയക്കും.

Dailyhunt- ൽ എങ്ങനെ ലേഖനം എഴുതാം?

1. അതിനുവേണ്ടി നേരത്തെ അപ്രൂവൽ ലഭിച്ച ക്രിയേറ്റർ അക്കൗണ്ട് ലോഗിൻ ചെയ്യുക. അവിടെ Create Post എന്ന ഓപ്ഷൻ ലഭിക്കും അതിൽ ക്ലിക്ക് ചെയ്യുക.
2. ശേഷം നിങ്ങളോട് ടെക്സ്റ്റ്, ഇമേജ്, വീഡിയോ, പോസ്റ്റ് ഏത് ഫോർമാറ്റിൽ ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് അത് സെലക്ട് ചെയ്യുവാൻ ആവശ്യപ്പെടും. (ഉദാഹരണത്തിന് ലേഖനം എഴുതുന്നതിന് പോസ്റ്റ് സെലക്ട് ചെയ്യുക)
3.ശേഷം നിങ്ങൾ പോസ്റ്റ് തയ്യാറാക്കി കഴിഞ്ഞാൽ അത് സബ്മിറ്റ് ചെയ്താൽ പോസ്റ്റ് റെഡി.
4.സബ്മിറ്റ് ചെയ്യുമ്പോൾ #ടാഗ് നൽകുവാൻ ആവശ്യപ്പെടും. അത് നൽകുക.

Dailyhunt ആപ്പിൽ ലേഖനങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

• കുറഞ്ഞത് 500 വാക്കുകൾ എങ്കിലും ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കുക.
• കോപ്പി പേസ്റ്റ് ചെയ്ത പോസ്റ്റുകൾക്ക് അംഗീകാരം ലഭിക്കില്ല.
• ആർട്ടിക്കിളിന്റെ ഹെഡിങ് ആകർഷകമാക്കുക. ഇത് മുഖേന ഉപയോക്താവ് നിങ്ങളുടെ ലേഖനം വായിക്കാൻ കാരണമാകാം.
• ലേഖനം കൂടുതൽ ഭംഗിയാക്കാൻ പിച്ചർ ഉപയോഗിക്കുക.
• ഏറ്റവും ട്രെൻഡിങ് ആയ സംഭവത്തിൽ ലേഖനം എഴുതുവാൻ ശ്രമിക്കുക.

How to Withdraw Payment from Dailyhunt?

Dailyhunt നിങ്ങളുടെ DH Creater അക്കൗണ്ട് അംഗീകരിക്കപ്പെടുമ്പോൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ മെയിലിലേക്ക് ഗൂഗിൾ ഡോക്ക് ഫോം ലഭിക്കും. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിച്ച് ആ ഫോമിൽ സമർപ്പിക്കണം. Dailyhunt ക്രിയേറ്റർ അക്കൗണ്ടിൽ 50 രൂപ നിങ്ങൾ സമ്പാദിക്കുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യപ്പെടും.

Dailyhunt ആപ്പിൽ നിന്ന് എത്രത്തോളം സമ്പാദിക്കാം?

അതിനു ഉത്തരം നിങ്ങൾ വർക്ക് ചെയ്യുന്നതിന് അനുസരിച്ച് എന്നാണ്. നിങ്ങൾ എല്ലാ ദിവസവും 1-2 മണിക്കൂർ വർക്ക് ചെയ്യുകയാണെങ്കിൽ തുടക്കത്തിൽ 4000 മുതൽ 5000 രൂപ വരെ പാർട്ട് ടൈം ആയി മാസം സമ്പാദിക്കാം. പിന്നീട് നിങ്ങളുടെ ഫോളോവേഴ്സ്, വായനക്കാർ കൂടുന്നതിന് അനുസരിച്ച് വരുമാനവും വർദ്ധിക്കും.

 അതിനുവേണ്ടി നിങ്ങൾ പതിവായി പരിശ്രമിക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ ആഴ്ച ശ്രമിച്ച് ഇതിൽ നിന്നൊന്നും കിട്ടില്ല എന്ന് പറഞ്ഞു പോകുന്നവർക്ക് ഒരുപക്ഷേ നിരാശയായിരിക്കും ഫലം. ഇവിടെ വിജയിക്കണമെങ്കിൽ അല്പം ക്ഷമ ആവശ്യമാണ്. യൂട്യൂബിൽ നിന്ന് കിട്ടുന്ന അത്ര ക്യാഷ് കിട്ടാൻ സാധ്യതയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്.

DH Creater Link

Dailyhunt App

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area