കേരള കള്ള് വ്യവസായ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ ലാപ്ടോപ്പ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
എംബിബിഎസ്, ബിടെക്, എംടെക് , ബിഎഎംഎസ്, ബിഡിഎസ് , ബിവിഎസ് സി ആൻഡ് എഎച്ച് , ബിആർക്ക് , എംആർക്ക്, പിജി ആയുർവേദ, പിജി ഹോമിയോ, ബിഎച്എംഎസ്, എംഡി, എംഎസ്, എംഡിഎസ്, എംവിഎസ് സി ആൻഡ് എ എച്, എംബിഎ, എംസിഎ എന്നീ കോഴ്സുകളിൽ ( ബി ആർക്, എം ആർക് എന്നിവ കേന്ദ്ര സർക്കാർ എൻട്രൻസ് ജെ ഇ ഇ, ഗേറ്റ് , നാറ്റ മുഖേനയും എം ബി എക്ക് ക്യാറ്റ്, മാറ്റ് , കെമാറ്റ് എന്നീ എൻട്രൻസ് മുഖേനയും എംസിഎക്ക് എൽ ബി എസ് സെന്റർ തിരുവനന്തപുരം നേരിട്ട് നടത്തുന്ന എൻട്രൻസ് മുഖേനയും) 2023-24 വർഷം കേരളത്തിലെ സർക്കാർ സർക്കാർ അംഗീകൃത കോളേജുകളിൽ ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ ലാപ്ടോപ്പിന് അർഹതയുള്ളൂ.
അപേക്ഷയോടൊപ്പം എൻട്രൻസ് കമ്മീഷണറുടെ അലോട്ട്മെൻറ് ലെറ്റർ, സ്കോർ ഷീറ്റ്, അലോട്ട്മെന്റ് ഓർഡറിന്റെ പകർപ്പ്, പ്രവേശനം ലഭിച്ചതായുള്ള സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജനുവരി 15. ഫോൺ : 0495 2384355