കേരളത്തിലെ വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിലായിട്ട് ഒരുപാട് താൽക്കാലിക ഒഴിവുകൾ വന്നിട്ടുണ്ട്. വിശദമായ വിവരങ്ങൾ താഴെ കൊടുക്കുന്നു.
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിവരുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയിൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തിനായി ജില്ലയിലെ ബ്ലോക്കുകളിലേക്ക് ഡ്രൈവര്‍ കം അറ്റന്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 20,060 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. വാക് ഇന്‍ ഇന്റര്‍വ്യൂ കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മുതല്‍ ഒരു മണി വരെ നടക്കും.
ലാബ് അസിസ്റ്റന്റ് ഒഴിവ്
ബയോഡേറ്റയും പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷ ഒക്‌ടോബർ 11 വൈകിട്ട് അഞ്ചു മണിക്ക് മുൻപ് കിട്ടത്തക്കവിധം തപാൽ മുഖേനയോ നേരിട്ടോ സമർപ്പക്കണം. വിലാസം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രേവതി, കാരാപ്പുഴ, കോട്ടയം വെസ്റ്റ്.പി.ഒ ( 686003), കോട്ടയം