Ads Area

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ക്വാളിറ്റി മോണിറ്ററിങ് സെല്ലിൽ അവസരം

Mahatma Gandhi National Rural Employment Guarantee
കണ്ണൂർ ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ നിർവ്വഹണത്തിനും ആസ്തികളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനുമുള്ള ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് എംപാനൽ ചെയ്യുന്നത്.

യോഗ്യത

തദ്ദേശ സ്വയം ഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം വകുപ്പുകളിൽ നിന്നോ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നോ സിവിൽ/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ്റ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ച 65 വയസ്സിൽ താഴെ പ്രായമുളളവർക്ക് അപേക്ഷിക്കാം.

അപേക്ഷ

അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷ നവംബർ 26ന് വൈകീട്ട് മൂന്നിനകം കണ്ണൂർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ സിവിൽ സ്റ്റേഷനിലുള്ള ഓഫീസിൽ നേരിട്ടോ, തപാൽ വഴിയോ, e-mail mgnregskannur@gmail.com മുഖേനയോ ലഭിക്കണം. ഫോൺ; 04972767488

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area