Ads Area

കുടുംബശ്രീ സെന്ററിൽ റിസോഴ്സ് പേഴ്സൺ ജോലി ഒഴിവ് | Kudumbashree Resource Person Job Vacancy

Kudumbashree Resource Person Job Vacancy
കുടുംബശ്രീയുടെ തൃശൂര്‍ ജില്ലാമിഷന് കീഴില്‍ അതിരപ്പിള്ളി, വാഴച്ചാല്‍, പഴയന്നൂര്‍, കടപ്പുറം എന്നീ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത സബ് സെന്ററുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ റിസോഴ്സ് പേഴ്‌സണ്‍ ഒഴിവുണ്ട്. ചാലക്കുടി, പഴയന്നൂര്‍, ചാവക്കാട് ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. 

Qualification

കുടുംബശ്രീ അയല്‍ക്കൂട്ടത്തിലേയോ ഓക്സിലറി ഗ്രൂപ്പിലേയോ അംഗങ്ങളോ അവരുടെ കുടുംബാഗങ്ങളോ ആയ വനിതകളായിരിക്കണം. സോഷ്യല്‍വര്‍ക്ക്/ സൈക്കോളജി/ വുമണ്‍സ്റ്റഡീസ് എന്നിവയില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ആണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. 

Interview

താല്‍പര്യമുളളവർ അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഓഫീസില്‍ ജനുവരി 22 ന് രാവിലെ 10ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ - 04872362517, 04872382573

അക്കൗണ്ടന്റ് ജോലി ഒഴിവ്
കുടുംബശ്രീയുടെ ഇരിങ്ങാലക്കുട, ചാവക്കാട്, വടക്കാഞ്ചേരി ബ്ലോക്കുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററുകളിലേക്ക് (എം.ഇ.ആര്‍.സി) ഒരു വര്‍ഷത്തേക്ക് അക്കൗണ്ടൻ്റിനെ നിയമിക്കുന്നു. 

യോഗ്യത

എം.കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത. അക്കൗണ്ടിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള 23 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗങ്ങള്‍ക്കും ഒക്‌സിലറി അംഗങ്ങള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. 

ഇന്റർവ്യൂ

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജനുവരി 17 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില, കളക്ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ - 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0487- 2362517

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area