Ads Area

40,000 രൂപ ശമ്പളത്തിൽ ഫിഷറീസ് വകുപ്പിന്റെ ADAK യൂണിറ്റുകളിൽ അവസരം | ADAK Job Vacancy

ADAK Job Vacancy
ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള രണ്ട് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത 

C. A. Inter. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകുന്നതാണ്. 

How to Apply?

അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഫെബ്രുവരി 15 നകം ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട മേൽവിലാസം : ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) ടിസി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014. ഫോൺ : 0471 2322410.

ക്ലർക്ക് കം അക്കൗണ്ടന്റ് ഒഴിവ് 

തൃശൂർ കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചർ (അഡാക്ക് ) പൊയ്യ ഫാമില്‍ ക്ലര്‍ക്ക് കം അക്കൗണ്ടിന്റെ താല്‍കാലിക തസ്തികയില്‍ ദിവസ വേതനത്തിന് നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ്. ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ്ങ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍ എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി 11 രാവിലെ 10.30 ന് പൊയ്യ ഫാമില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8078030733.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area