പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
യോഗ്യത
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡി.സി.എ എന്നിവയാണ് യോഗ്യത. ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അനിവാര്യം. മലയാളം ടൈപ്പിങ് പ്രാവീണ്യം നിർബന്ധമാണ്.
അപേക്ഷ
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി 28 ന് മുമ്പായി ആശുപത്രി ഓഫീസിൽ അപേക്ഷ സമര്‍പ്പിക്കണം.