കണ്ണീർ കടലായി കേരളം
അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന കോവിഡ് കേസുകൾ, ഇതിനു പിന്നാലെ പ്രതീക്ഷിക്കാതെ വന്ന രാജമല ദുരന്തം, അതിനു പിന്നാലെ വിമാന അപകടം 2020 കേരളത്തെ ഒരു ദുരന്ത വർഷമായി മാറി കഴിഞ്ഞു. തിമിർത്തു പെയ്യുന്ന പേമാരിയും മറ്റൊരു ദുരന്തത്തിലേകാണോ കേരളത്തെ കൊണ്ടുപോവുക എന്ന് ഭയക്കേണ്ടിയിരിക്കുന്നു.
കേരത്തിൽ കോവിഡ് കേസുകൾ അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ ആദ്യ നാളുകളെ വളരെ ഫലപ്രതമായി പ്രതിരോധിച്ച കേരളം പിന്നീട് പതറുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ നാളുകളിൽ ഉണ്ടായിരുന്ന ജാഗ്രത പിന്നീട് ജനങ്ങളിൽ കണ്ടില്ല. ഇത് കേരത്തിൽ കോവിഡ് വ്യാപനത്തിന് കാരണമായി. ഇപ്പോൾ ദിനം പ്രതി ആയിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ. കേസുകകൾ വർദ്ധിക്കുമ്പോഴും
മരണ നിരക്ക് കേരളത്തിൽ കുറവാണ് പക്ഷെ ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിട്ട് പോകും. ആദ്യം ഒറ്റഅക്കം പിന്നീട് അത് രണ്ടും മൂന്നും ആയി ഇപ്പോഴിതാ പ്രതിദിന വർധന ആയിരം കടന്നിരിക്കുന്നു. ഇത് ഇനി രണ്ടായിരത്തിലേക്കും മൂവായിരത്തിലേക്കും കടന്നേക്കാം അപ്പോൾ നമ്മുടെ കൈയിൽ നിൽക്കില്ല ഇപ്പോഴുള്ള പ്രവർത്തനം പോരാതെ വരും അത് കേരളത്തെ തള്ളി വിടുന്നത് മറ്റൊരു ദുരന്തത്തിലേക്കാവും ആദ്യം കോവിഡ് വന്നിരുന്നത് കൂടുതലും വിദേശത്തിൽ നിന്ന് വന്നവരിലായിരുന്നു. പക്ഷെ ഇപ്പോൾ കാര്യങ്ങൾ അങ്ങനെ അല്ല സമ്പർക്ക കേസുകൾ കൂടി വരുകയാണ് ഇപ്പോൾ അനുദിനം റിപ്പോർട്ട് ചെയുന്ന കേസുകളിൽ മുക്കാൽ ഭാഗവും സമ്പർക്കം വഴി ആണ്. അതാണ് കേരളത്തെ കൂടുതൽ ആശങ്ക പെടുത്തുന്നത്. ഇനി കേരളത്തിന് പിടിച്ചു നിൽക്കണമെങ്കിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഓരോരുത്തരും സ്വയം ജാഗ്രത പാലിക്കേണ്ടതുണ്ട് അതിന് സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കണം.ഇതിന് ഒരു വാക്‌സിൻ കണ്ടത്തുന്നത് വരെ കൂടുതൽ ജാഗ്രത പാലിച്ചേ പറ്റൂ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വാക്‌സിനുള്ള പരിശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അമേരിക്കയും ഇതിൽ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടന്നു ഇത് ആശ്വാസം നിറഞ്ഞ വാർത്തയാണ്. ഇന്ത്യ ഈ പരീക്ഷണം ഒന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യയിൽ നിർമ്മിച്ച കോ വാക്സി വിജയകരം ആവുകയാണെങ്കിൽ ഇന്ത്യക്ക് അതൊരു വലിയ നേട്ടം തന്നെയായിരിക്കും. ഇന്ത്യയിൽ കൊറോണ കേസുകൾ 20 ലക്ഷത്തിന് മുകളിൽ കടന്നിരിക്കുകയാണ് ഈ ഘട്ടത്തിൽ ഒരു വാക്സിൻ അത്യാവശ്യം ആയിരിക്കുകയാണ് ഇന്ത്യയിൽ ഇപ്പോൾ പ്ലാസ്മ തറാപ്പി ഒട്ടു മിക്ക കേസുകളിലും വിജയകരമായി പൂർത്തിയാക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസവാർത്ത തന്നെയാണ് നൽകുന്നത്.
കോവിഡിനു പിന്നാലെ രാജമല ദുരന്തം
കോവിഡിനു പിന്നാലെ വന്ന പേമാരി മറ്റൊരു ദുരന്തത്തിലേക്കാണ് കേരളത്തെ കൊണ്ട് പോയത് കേരത്തിന്റെ നൊമ്പരമായി മാറിയ മൂന്നാറിലെ പെട്ടിമുടിയിലുണ്ടായ ദുരന്തം കഴിഞ്ഞവർഷത്തെ കവളപ്പാറയെ ഓർമിപ്പിക്കുന്നതായിരുന്നു. ലയങ്ങളിലേക്ക് മുകളിൽ മണ്ണ് ഒലിച്ചു വന്ന് നിരവധി പേരുടെ ജീവൻ നഷ്ടമായി. മരിച്ചവർക്ക് കേരള സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ ആരോപണം മുറുകുകയാണ് കരിപ്പൂരിലെ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രാജമലയിലും പ്രഖ്യാപിക്കണം എന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മാത്രമല്ല മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കാത്തതിലും അദ്ദേഹം വിമർശിച്ചു.എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചത് ആദ്യഘട്ട ധനസഹായം ആണെന്നും കൂടുതൽ സഹായം പിന്നീട് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രി കെ രാജുവും വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പേമാരിയും വന്നിരിക്കുന്നത് ഡാമുകളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. പംമ്പ ഡാം തുറന്നു വിട്ടതോടെ റാന്നി വെള്ളത്തിനടിയിലായി കുട്ടനാട് ഇതിനോടകംതന്നെ വ്യാപക കൃഷിനാശം സംഭവിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്
ഇപ്പോൾ തന്നെ കേരളത്തിലെ ചെറു പട്ടണങ്ങൾ വെള്ളത്തിനടിയിൽ ആയി കഴിഞ്ഞു. കൊറോണകിടയിലെ പ്രളയം കേരളത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ദുരിതാശ്വാസക്യാമ്പുകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനു വന്നു മാത്രമല്ല 10 വയസിനു താഴെയുള്ളവർക്കും 60 വയസ്സിന് മുകളിൽ ഉള്ളവർക്കും പ്രത്യേകം ക്യാമ്പുകൾ വേണമെന്ന് ആവശ്യംഉയർന്നു വരുന്നുണ്ട്. കൊറോണക്കൊപ്പം പ്രളയത്തെയും അതിജീവികേണ്ടത് കേരളത്തിന് ഒരു വലിയ വെല്ലുവിളി തന്നെയാണ്. വരും ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാവും എന്ന് തന്നെയാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം വ്യക്തമാകുന്നത്.
പെട്ടിമലയിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഉണ്ടായ വിമാന അപകടം. അപകടത്തിൽ ഇതുവരെ 18 പേരാണ് മരിച്ചത്. അപകടസ്ഥലം കേന്ദ്രസഹ മന്ത്രി വി മുരളീധരൻ, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, ഗവർണർ, മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷ നേതാക്കളും സന്ദർശിച്ചു. മരിച്ചവർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ 10 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. വിമാന അപകടം നടന്ന മിനിറ്റുകൾക്കകം തന്നെ രക്ഷാപ്രവർത്തനം നടത്തിയ നടത്തിയ നാട്ടുകാരെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അഭിനന്ദിച്ചു. കേരളം ദുരന്തങ്ങൾക്കിടയിലും പകച്ചു നിൽക്കുമ്പോഴും കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന ഒരു രക്ഷാപ്രവർത്തനം ആയിരുന്നു കരിപ്പൂരിൽ കണ്ടത് വിമാന അപകടം നടന്ന മിനിറ്റുകൾക്കകം തന്നെ മലപ്പുറം കൊണ്ടോട്ടിയിലെ നാട്ടുകാർ തങ്ങളുടെ കൈയിൽ കിട്ടിയതെല്ലാം എടുത്തുകൊണ്ട് രക്ഷാപ്രവർത്തനം ആരംഭിക്കുകയുണ്ടായി. ഇത് ഒരു പരിധി വരെ മരണനിരക്ക് കുറയ്ക്കാൻ സഹായികരമായി. വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടയ്നമെന്റ് സോൺ ആയിട്ടുകൂടി കനത്ത മഴയെയും കൊറോണയും വകവക്കാതെ അവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി തങ്ങൾ കൈയിലുണ്ടായിരുന്ന എല്ലാ വാഹനങ്ങളും എടുത്ത് അവർ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു.അപകടത്തിൽ പകച്ചു നിൽക്കാതെ അവിടെ സമയോചിതമായി ഇടപെട്ട് അവിടുത്തെ നാട്ടുകാർ തന്നെയാണ് അപകടത്തിന് വ്യാപ്തി കുറച്ചത്. അപകടത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു അപകടത്തിന് യഥാർത്ഥകാരണം വ്യക്തമാകണമെങ്കിൽ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്. കേരള പോലീസ് സമാന്തരമായ അന്വേഷണം നടത്തുന്നുണ്ട്. രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരോട് ആരോഗ്യവകുപ്പ് സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
എന്തായാലും 2020 എന്ന വർഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്ത വർഷം ആയി മാറിക്കഴിഞ്ഞു പക്ഷേ എല്ലാ ദുരന്തങ്ങളെയും നമ്മൾക്ക് അതിജീവിച്ചേ പറ്റൂ. കൊറോണയെ അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളത്തിന് മഹാമാരിയും പ്രകൃതി ദുരന്തങ്ങളെയും ഒരുപോലെ അതിജീവിക്കാൻ ഇരിക്കുന്നു കഴിഞ്ഞ പ്രളയങ്ങളെപ്പോലെ ഈ പ്രളയം നമ്മൾ അതിജീവിക്കും. പക്ഷേ അത് ഞാൻ തന്നെ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു കാരണം കൊറോണ എന്ന മഹാമാരി നമുക്ക് ഇപ്പോഴും ഒരു വലിയ വെല്ലുവിളി തന്നെയാണ് അതിനിടയിൽ മഹാമാരിയും അതിജീവിക്കണമെങ്കിൽ കൂടുതൽ ജാഗ്രതയോടെ വേണം മുന്നോട്ട് പോവാൻ.സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ട് വേണം രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ. ഇല്ലെങ്കിൽ അത് കൂടുതൽ ദുരന്തത്തിലേക്ക് ആയിരിക്കും കേരളം വഴുതി മാറുക.