Ads Area

എന്താണ് EIA കരട് വിജ്ഞാപനം2020? EIA കൊണ്ടുള്ള പ്രശ്നങ്ങൾ എന്തെല്ലാം.

പ്രകൃതിയുടെ നല്ലൊരു നാളെക്കായി

എന്താണ് EIA.ഒരു സ്ഥലത്ത് വരുന്ന പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം നടത്തി അതിന് അനുമതി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന പ്രോസസിനെ  പറയുന്ന പേരാണ് environment impact assessment (EIA). 

എന്താണ് EIA കൊണ്ട് ഉദ്ദേശിക്കുന്നത്? 

ഇനി ഇതിന്റെ ചരിത്രം പരിശോധിക്കാം. ഇത് തുടങ്ങുന്നത് 1984-ൽ മധ്യപ്രദേശിലെ ഭോപ്പാലിലുണ്ടായ ഗ്യാസ് ദുരന്തത്തോടെയാണ്. ഒരുപാട് പേര് മരിക്കാൻ ഇടയായ ഈ ദുരന്തത്തിന് പിന്നാലെയാണ് അന്നത്തെ സർക്കാർ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പദ്ധതികളെ നിയന്ത്രണം ചെയ്യാൻ തീരുമാനിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് 1986 Environment protection act നിലവിൽ വരുന്നത്. ഇതിനു കീഴിൽ ഉള്ള ഒരു പ്രോസസ് ആണ് പരിസ്ഥിതി ആഘാത പഠനം (EIA) ഉദാഹരണത്തിന് ഒരു നാട്ടിൽ ഒരു ഫാക്ടറി വരികയാണെങ്കിൽ തീർച്ചയായും  അത് ടൗണിൽ നിന്നും മാറി ആയിരിക്കും സ്വാഭാവികമായും വരിക ഈ ഫാക്ടറി വരുന്ന സ്ഥലത്ത് ഒരുപാട് മരങ്ങൾ വെട്ടി മുറിക്കേണ്ടി വന്നേക്കാം അതുപോലെതന്നെ പാടങ്ങളും വയലുകൾ നികത്തിണ്ടിവന്നേക്കാം അതിനു ചുറ്റുമുള്ള ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വന്നേക്കാം ഇതിനൊരു ശാസ്ത്രീയ പഠനം ആവശ്യമാണ് ഈ പഠനത്തിലൂടെ അതിന്റെ നല്ല വശങ്ങളും മോശം വശങ്ങളും നോക്കി നല്ല വശങ്ങളാണ് കൂടുതൽ എങ്കിൽ അതിന് അനുമതി കൊടുക്കും. അതല്ല മോശം വശങ്ങളാണ് കൂടുതൽ എങ്കിൽ അതിന് അനുമതി നിഷേധിക്കുകയും ചെയുന്നു. അല്ലെങ്കിൽ ആ പ്രേശ്നത്തെ പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ പരിസ്ഥിതിക്ക് ദോഷകരമാവാത്ത രീതിയിൽ വികസനം സാധ്യമാകാനാണ്. Environment protection ആക്റ്റും അതിനു കീഴിലുള്ള EIA ചെയുന്നത് അതാണ്. 

ഇനി ഒരു പുതുയ കമ്പനിയോ, പദ്ധതിയോ വരുകയാണെകിൽ അവര് പിന്തുടരേണ്ട കാര്യങ്ങളെ കുറിച്ച് പറയാം. ആദ്യം ഒരു പ്രൊജക്റ്റ്‌ വരുന്നു ആ പദ്ധതി വരുമ്പോൾ തന്നെ Environment Impact Assessment നടത്തുന്നു. ഇത് നടത്തുന്നത് ഗവൺമെന്റും, റെഗുലേഷൻ ബോഡിയുമാണ് നടത്തുന്നത്. ഇത് അവർ നടത്തുമ്പോൾ തന്നെ അതിന്റെ ചുറ്റുപാടും ജീവിക്കുന്ന ആളുകളിൽ നിന്ന് ഒരു പബ്ലിക് ഹിയറിങ് നടത്തുകയാണ് ഇതിന് അവർക്ക് 30 ദിവസത്തെ സമയം കൊടുക്കുന്നു.പബ്ലിക് ഹിയറിങും, പരിസ്ഥിതി അഗാധ പഠനത്തിനും ശേഷം ഇവർ പഠിച്ച കാര്യങ്ങൾ ഒരു Expert Appraisal Committee യിലേക്ക് പോകുകയാണ് ഈ പ്രൊജക്റ്റ്‌ മായി ബന്ധപ്പെട്ട വിദഗ്ദ്ധർ അടങ്ങിയതായിരിക്കും. ഈ കമ്മിറ്റി ഇവർ ഇത് പഠിച്ചു ശേഷമാണ് ഈ പ്രൊജക്റ്റിന് അനുമതി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇവർ ഈ പ്രോജക്ടിന് അനുമതി കൊടുക്കുകയാണ്  എങ്കിൽ ഇത് പിന്നീട്  പരിസ്ഥിതി മന്ത്രലായത്തിലേക്ക് കൈമാറും ഇവിടെ നിന്നാണ് ഈ പദ്ധതി നടപ്പാകാനുള്ള അനുമതി കിട്ടുക. ഇത്രയും നീണ്ട ഒരു പ്രക്രിയയാണ് ഇതിന് പിന്നിലുള്ളത് എന്നാൽ ഇതൊന്നും പലപ്പോഴും പാലിക്കപെടുന്നില്ല എന്നതാണ് സത്യം ഇതിന് ഒരു ഉദാഹരണമാണ് മാസങ്ങൾക്ക് ഉണ്ടായ വിശാഖപട്ടണത്തെ  ഗ്യാസ് അപകടം ഈ പരിസ്ഥിതി കമ്പിനിക്ക് അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ മാർച്ചിൽ  EIA യുടെ കരട് വിജ്ഞാപനം വന്നപ്പോൾ നിലവിലുള്ള പരിസ്ഥിതി ആഗാത പഠനത്തിലെ പലനിയമങ്ങളും ലളിതമാക്കുകയാണ് ചെയ്തത്. 

ഇനി ഈ കരട് വിജ്ഞാപനത്തിൽ പറഞ്ഞ മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഏറ്റവും വലിയ പ്രശ്നമായി ആളുകൾ ചൂണ്ടികാണിക്കുന്നത് പോസ്റ്റ്‌ ഫക്ടോ ക്ലീറൻസ് . ഇതിൽ പറയുന്നത് നേരത്തെ ഒരു പദ്ധതി തുടങ്ങുന്നതിനു മുമ്പ് തന്നെ പരിസ്ഥിതി മന്ത്രാലയത്തിലെ ക്ലിയറൻസ് ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതി തുടങ്ങിയതിനുശേഷം അനുമതി എടുത്താൽ മതി. ഇതുതന്നെയാണ് ഈ കരട് വിജ്ഞാപനത്തിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത്. രണ്ടാമത്തെ ഏറ്റവും വലിയ പ്രശ്നമായി ഇതിൽ ചൂണ്ടിക്കാണിക്കുന്നത് പബ്ലിക് ഹിയറിങ് ആണ്. നേരത്തെ 30ദിവസം ഉണ്ടായിരുന്ന ഹിയറിങ് ഇതിൽ 20 ദിവസമായി ചുരുക്കിയിട്ടുണ്ട്. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ബോംബെ ഹൈക്കോടതിയിലും കേസുകൾ നടക്കുന്നുണ്ട്. മൂന്നാമത്തെ ഇത് ചൂണ്ടിക്കാണിക്കുന്നത് വൈലേഷൻ പോളിസിയാണ്. പ്രൊജക്റ്റ് നടത്തുന്നവർ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിൽ എന്തെങ്കിലും ചെയ്താൽ നമുക്ക് നേരിട്ട് പരാതി കൊടുക്കാൻ സാധിക്കുന്നതല്ല. ഇത് സാധിക്കുന്നത് ആ കമ്പനികോ,  ഗവൺമെന്റ്നോ അല്ലെങ്കിൽ ഗവൺമെന്റിന്റെ റഗുലേറ്ററി ഓർഗനൈസേഷനോ  മാത്രമാണ്. നാലാമത്തെ ഒരു പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത് ഗവൺമെന്റിന് ചില പദ്ധതികളെ 'സ്ട്രാറ്റജിക്  പ്രൊജക്റ്റ് 'എന്ന് വിളിക്കാം ഇങ്ങനെ വിളിക്കുകയാണെങ്കിൽ പിന്നെ ആ പദ്ധതിക്ക്  എൻവിറോൺമെന്റ് ക്ലിയറൻസ് ആവശ്യമില്ല. ഇതിൽ അഞ്ചാമത്തെ പോയിന്റ് ആയി പറയുന്നത്. മെനി സെക്ടർ ഗെറ്റിംഗ് സ്പെഷ്യൽ കൺസിഡറേഷൻ. നല്ലൊരു ഹൈ വേ ഉണ്ടാകുമ്പോൾ ആളുകൾക്ക് ഉപയോഗം ഉണ്ടാകുമെന്ന് തോന്നുകയാണ് അതിനുവേണ്ടി വലിയ തോതിൽ വനനശീകരണം നടത്തണമെന്ന് അവർക്ക് തോന്നുകയാണെങ്കിൽ അവർക്ക് നടത്താം അതിന് പരിസ്ഥിതി അനുമതി ആവിശ്യമില്ല. അതുപോലെ തന്നെ കൂറേ പദ്ധതികളെ B2 കാറ്റഗറി എന്ന് പറഞ്ഞു പുതിയ കാറ്റഗറിയിൽ പദ്ധതികൾക്കും ആക്റ്റിവിറ്റികൾക്കും പരിസ്ഥിതി അനുമതി ആവശ്യമില്ല. ആറാമതായി നമുക്ക് കാണാൻ കഴിയുന്നത് നേരത്തെ ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വരുന്ന പദ്ധതികൾക്ക് പരിസ്ഥിതി അനുമതി ആവശ്യമായിരുന്നു എന്നാൽ ഇപ്പോൾ ഒന്നര ലക്ഷം സ്ക്വയർ ഫീറ്റ് ഉള്ളവർക്ക് മാത്രം ഇനി പരിസ്ഥിതി അനുമതി തേടിയാൽ മതി ഈ 6 കാര്യങ്ങൾ ആണ് പ്രധാനമായും EIA 2020 കരട് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ളത്.

EIA നിലവിൽ വന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ? 

 ഈ വിജ്ഞാപനം നിലവിൽ വന്നാൽ കേരളത്തിൽ അടക്കം ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി പറയാം. നമുക്കറിയാം ഇപ്പോൾ കേരളത്തിൽ അടക്കം ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന പ്രകൃതി പ്രകൃതി ദുരന്തങ്ങളും അതുപോലെതന്നെ ഫാക്ടറിയിൽ നിന്നുണ്ടാകുന്ന അപകടങ്ങളും ഇപ്പോൾ തന്നെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. നിയമം വരുന്നതോടെ കോറികൾ അടക്കം  പരിസ്ഥിതി അനുമതി ആവശ്യമില്ലാതെ വരും ഇതോടെ പരിസ്ഥിതിക്ക് മാത്രമല്ല നമുക്കും ഒരു വലിയ ദോഷം തന്നെയാണ് വരാൻ പോകുന്നത്. കാരണം ഈ കരട് വിജ്ഞാപനം നിലവിൽ വരുന്നതോടെ നമ്മുടെ നാട്ടിൽ അടക്കം വൻകിട കെമിക്കൽ ഫാക്ടറികൾ ഉയർന്നുവരും  ഇത് ഒരു വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും. നമുക്കറിയാം ഇപ്പോൾ കേരളത്തിലടക്കം ഉണ്ടാക്കുന്ന പേമാരിയും അതിനെ തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ പരിസ്ഥിതി നിയമങ്ങളെ  ലംഘിച്ചുകൊണ്ടുള്ള മാത്രമാണ്. കേരളത്തിലടക്കം വൻകിട ഫാക്ടറികൾ കണ്ണും നട്ടിരിക്കുന്ന കേരളത്തിലെ ഗ്രാമങ്ങളിൽ ഇത് ഒരു വലിയ പ്രശ്നം തന്നെ സൃഷ്ടിക്കും അവിടുത്തെ വന സമ്പത്ത് നശിക്കാൻ ഇത് ഒരു പ്രധാന കാരണമാകുന്നു നമ്മുടെ ഭാവി തലമുറയ്ക്ക് ഈ കരട് വിജ്ഞാപനം ഒരു വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ ഇതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് മാധ്യമങ്ങൾ പ്രതികരിക്കുന്നില്ല എന്ന് തന്നെയാണ് രാഷ്ട്രീയ നേതാക്കൾ ഇത് ഏറ്റെടുത്ത ശേഷം മാത്രമാണ് മാധ്യമങ്ങൾ ഇതിനെക്കുറിച്ച് വാർത്ത നൽകാൻ തുടങ്ങിയത്. ഇതിനെ കുറിച്ച് പ്രതികരിക്കാൻ ജനങ്ങൾക്കുള്ള അവസാനതീയതി നാളെ തീരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area