പുത്തൻ വിദ്യഭ്യാസ നയം വ്യക്ത മാകുന്നതിന്മുൻപ് നിലവിലുള്ളലുള്ള വിദ്യാഭ്യാസ നയത്തിൽ ഏറ്റവും വലിയ പ്രശ്നം എന്താണ് എന്ന് നോക്കാം
1.എല്ലാവരെയും ഒരേ സിസ്റ്റം വെച്ച് അളക്കുന്നു. വ്യത്യസ്ത കഴിവുകൾ ഉള്ളവരാണ് നമ്മുടെ എലാവരും. ജീവിതത്തിൽ ഒരു പരീക്ഷയെ മാത്രം അടിസ്ഥാനത്തിൽ നമ്മളെ നിർവചിക്കുനു.
2.കുട്ടികൾക്ക് പഠിക്കാൻ കുറച്ചു ചോയ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികൾക്ക് അവരുടെ പൂർണ്ണമായ താൽപര്യങ്ങൾക്കനുസരിച്ച് പഠിക്കാൻ സാധിക്കുന്നു ഉണ്ടായിരുന്നില്ല
3. പഠിക്കുന്ന കാര്യങ്ങൾ കുട്ടികൾക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. സ്കൂളിൽ പഠിക്കുന്ന തല്ല് കോളേജിൽ പഠിക്കുന്നത്. കോളേജിൽ പഠിച്ചത് അല്ല അവർ ജോലി ചെയ്യുന്നത്.
4. ഇപ്പോഴത്തെ പ്രധാന പ്രശ്നം ആണ് നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റം ഭാവിയെ മുൻനിർത്തിയുള്ളതല. നമുക്കറിയാം ഇനി ഭാവിയിലെ പോകുമ്പോൾ ഇപ്പോൾ പഠിക്കുന്ന കാര്യങ്ങൾ ഒന്നും അലാതെ വരും.
5.പഠിക്കുന്ന കാര്യങ്ങളെ പ്രാവർത്തികമാക്കാൻ നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റം പഠിപ്പിക്കുന്നില്ല. എഞ്ചിനീയറിംഗ് പഠിച്ച ഒരു കുട്ടിക്ക് പെട്ടെന്ന് വീട്ടിൽ ഒരു ആവശ്യം വരുമ്പോൾ അത് പ്രാവർത്തികമാക്കാൻ കഴിയുന്നില്ല.
ഇനി എന്താണ് പുത്തൻ വിദ്യാഭ്യാസനയം എന്ന് നോക്കാം.
(രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന പുത്തൻ വിദ്യാഭ്യാസനയം രൂപീകരിച്ച ഡോക്ടർ കസ്തൂരിരംഗന്റെ അഭിപ്രായമാണ് ഇത്)
എവിടെയാണോണോ ആവശ്യം അവിടെ കേന്ദ്രീകരിക്കാൻ കഴിഞ്ഞു എന്നതാണ് ഈ നയത്തിന്റെ പ്രധാനസവിശേഷത. വിദ്യാർഥിനിയുടെ രക്ഷിതാക്കളുടെയും താൽപര്യങ്ങൾ അനുസരിച്ചാണ് പ്രാഥമിക വിദ്യാഭ്യാസം എങ്കിൽ ഉന്നത വിദ്യാഭ്യാസ തലത്തിൽ വിദ്യാർത്ഥികളുടെ താൽപര്യവും കഴിവും അനുസരിച്ച് ആയി മാറുന്നു. ശിശു സംരക്ഷണവും അക്ഷരങ്ങളുടെയും അക്കങ്ങളുടെയും കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് ഉറപ്പാക്കുന്ന വിദ്യാഭ്യാസവും ചേർന്നതാണ് പ്രാഥമിക ഘട്ടം.
അതേ ഘട്ടത്തിൽ തന്നെ തൊഴിൽ അധിഷ്ഠിതമായ അറിവും ഗവേഷണ താല്പര്യം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഉയർന്ന വിദ്യാഭ്യാസവും സമഗ്ര വ്യക്തിഗതവും കൈവരിക്കാൻ വിദ്യാർത്ഥിയെ ശാക്തീകരണ ലക്ഷ്യമാക്കുന്നത്. വ്യക്തിപരമായ നേട്ടം മാത്രമല്ല സമ്പദ് വ്യവസ്ഥക്കും സമൂഹത്തിനു സംഭാവന ചെയ്യാനുള്ള ചിന്തയും അത് വളർത്തുന്നു. ഇതിലെ പ്രധാന ഘട്ടം പ്രീസ്കൂൾ കൂടി ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറുകയാണ് ഈ മേഖലയിൽ അധ്യാപകർക്കുള്ള യോഗ്യത, പരിശീലനം, നിയമനം തുടങ്ങിയ കാര്യങ്ങൾ ദേശീയ മതത്തിന്റെ നടത്തിപ്പു കടത്തിൽ നാഷണൽ കൗൺസിൽ ഓഫ് ടീച്ചർ എഡ്യൂക്കേഷൻ(എൻ സി ടി ഇ ) ആണ് ഇത് തീരുമാനിക്കുക അധ്യാപകരുടെ പ്രൊഫഷണൽ നിലവാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാകും ഇത് പ്രവർത്തിക്കുക. നിലവിൽ ഏതു കുട്ടിക്കും നേരിട്ട് ഒന്നാം ക്ലാസ് പ്രവേശനം നേടാം. പുതിയ നയപ്രകാരം പ്രീ സ്കൂൾ പഠനം നിർബന്ധമാക്കും. എന്നാൽ കുട്ടിയെ വീടുകളിൽ പഠിപ്പിച്ച നേരിട്ട് ഒന്നാംക്ലാസിൽ ചേർക്കാനാണ് രക്ഷിതാവിനെ ഇഷ്ടമെങ്കിൽ അതും സാധ്യമാകും. ഇതെല്ലാം നയത്തിപ്പ് ഘട്ടത്തിൽ സംസ്ഥാന സർക്കാറുകൾക്ക് വേണം നിശ്ചയിക്കാൻ.5+3+3+4 സ്കൂൾ ഘടന കണക്കായി നിലവിലുള്ള രീതിയിൽ വലിയ പൊളിച്ചെഴുതി നടത്തേണ്ടതുണ്ട്. ഇപ്പോഴത്തെ 10, പ്ലസ് ടു ക്രമത്തിലാണ്. എന്നാൽ പാഠ്യക്രമത്തിന്റെ പുനസംഘടനയാണു ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നത് ഭൗതികമായ അടിസ്ഥാന സൗകര്യവും ആയി അതിനു ബന്ധമില്ല കുട്ടികൾക്ക് വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നത് ഉദാഹരണത്തിന് എട്ടു വയസ്സുള്ള കുട്ടി (ഗ്രേഡ് 3) അടിസ്ഥാനപരമായ അക്ഷര - സംഖ്യ സാക്ഷരത കൈവരിച്ചിരിക്കണം ഏറ്റവും വൈകിയാൽ (ഗ്രേഡ് 5) ആകുമ്പോഴേക്കും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അധ്യാപകരുടെ വിന്യാസം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാറുകൾക്ക് തീരുമാനിക്കാം. ഏറ്റവും പ്രാധാന്യമുള്ളതാണ് ഇന്റഗ്രേറ്റഡ് ബി എഡ് ഇത് കൂടുതലായ ഉള്ളതും സ്വതന്ത്രവുമായ വിദ്യാഭ്യാസ രീതി ഉൾക്കൊള്ളാനും അതു പകർന്നു നൽകാനും കഴിയുന്ന തരത്തിലുള്ള വർധിച്ച മികവ് അധ്യാപകരിൽ ഉണ്ടാക്കിയതാണ് ലക്ഷ്യം പഠിച്ച അതിനപ്പുറമുള്ള വിഷയങ്ങളും താൽപര്യങ്ങളും കൂടി അവരിൽ ഉണ്ടാകണം. നിലവിൽ പല ഇഎഡ് കോളേജുകൾ ബിഎഡ് എന്ന ഏക ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നത് മികവുറ്റ അധ്യാപകരെ സൃഷ്ടിക്കുന്ന മികച്ച പരിസ്ഥിതി അല്ല പലയിടത്തും ഉള്ളത്. നാലുവർഷം മൾട്ടി ഡിസിപ്ലിനറി ഡിഗ്രി ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പുതിയ വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നത്. നാലുവർഷം ഡിഗ്രി കോഴ്സ് എന്നത് സിലബസ് എന്ന ചട്ടക്കൂടിന് പുറത്തേക്കുള്ള താൽപര്യങ്ങൾ കണ്ടെത്താനും പരിഹരിക്കാനും. അത്തരം പരീക്ഷണങ്ങൾക്കു അന്വേഷണങ്ങൾക്കും കൂടുതൽ സമയം വേണം എന്നതിനാലാണ് ഒരുവർഷം അധികമായി നൽകുന്നത്.
പുത്തൻ വിദ്യാഭ്യാസ നയം ഏറെക്കുറെ കുട്ടികളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു അവരുടെ കഴിവുകൾ അനുസരിച്ചും മാത്രമല്ല അവരുടെ കഴിവുകളെ കണ്ടെത്തി അവ വളർത്തിയത് ഭാവിയിലേക്ക് പ്രയോജനമാകുന്ന വിധം പ്രയോജനപ്പെടുത്താനും കഴിയുന്നതാണ്. വ്യത്യസ്ത കഴിവുകളുള്ള വരെ അവരുടെ ഓരോ കഴിവുള്ള വിദ്യാർത്ഥികളെയും തങ്ങളുടെ കഴിവ് പ്രയോജനപ്പെടുത്തി തന്നെ ഭാവി സുരക്ഷിതമാക്കാൻ പുത്തൻ വിദ്യാഭ്യാസ നയതിനു കഴിയുമെന്നുതന്നെയാണ്. ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസ നയം വെച്ച്. പത്താംക്ലാസ് വരെ പത്താം ക്ലാസിനു ശേഷം ഇഷ്ടമുള്ള ഗ്രൂപ്പ് എടുത്തു അതിനുശേഷം ഡിഗ്രി പൂർത്തിയാക്കി അതിനുശേഷം ഒരു ജോലിയിലേക്ക് കയറുമ്പോൾ പലപ്പോഴും ഡിഗ്രി പ്ലസ് ടു തലത്തിൽ പഠിച്ചത് ആവില്ല നമ്മൾ ചെയ്യുന്ന. നമ്മൾ പഠിക്കുന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ എങ്ങനെ പ്രായോഗികമാക്കാം എന്ന പരിശീലനം കൂടി അത് പഠിക്കുന്ന ഘട്ടത്തിൽ തന്നെ നമുക്ക് കിട്ടേണ്ടതുണ്ട് എന്നാൽ മാത്രമേ നമ്മൾപഠിച്ചതിന് ഒരു പ്രയോജനം ഉണ്ടാകുകയുള്ളൂ. ആനക്കുട്ടിയും ഡിഗ്രി വിദ്യാഭ്യാസം കഴിയുമ്പോൾ നമ്മൾ പഠിച്ച ഓരോ കാര്യവും സെക്സ് നമ്മുടെ സമൂഹത്തിനു നമുക്കും വേണ്ട രീതിയിൽ ഉപയോഗിക്കുന്ന വിധത്തിൽ ആകണം. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നമ്മുടെ കഴിവിനനുസരിച്ച് പഠിച്ചു അതിനനുസരിച്ചുള്ള ഒരു ജോലിയും നേടി ആ ജോലി സന്തോഷത്തോടെ ചെയ്യുന്ന സമൂഹത്തെ നമുക്ക് വാർത്തെടുകേണ്ടതുണ്ട്. പക്ഷേ ഒരു പുതിയ വിദ്യാഭ്യാസ നയത്തിലേക്ക് പോകുമ്പോൾ അതിന്റെ പക്ഷേ ഒരു പുതിയ വിദ്യാഭ്യാസ നയത്തിലേക്ക് പോകുമ്പോൾ അതിന്റെതായ പ്രശ്നങ്ങളും അതിന് അഭിമുഖീകരികേണ്ടതായി ഉണ്ട്. പുത്തൻ വിദ്യാഭ്യാസ നയം പൂർണമായും നടപ്പാക്കാൻ ഏകദേശം പത്തു വർഷത്തോളം എടുക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. എന്നാൽ ഇതിന് പല പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതാണ് സാമ്പത്തികമാണ് ഉന്നത വിദ്യാഭ്യാസം കച്ചവടം ആയി മാറുമെന്ന് പ്രധാന ആക്ഷേപമാണ് ഉന്നയിക്കുന്നത്. ഇതിൽ പണമുള്ളവനും പണമില്ലാത്തവനും ഒരേ രീതിയിലുള്ള ഉന്നതവിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. ഇതിൽ എംഫിൽ പൂർണമായി ഒഴിവാകുകയും ഡിപ്ലോമ കോഴ്സ് രണ്ട് വർഷമാകുകയും ചെയുന്നു. പക്ഷേ പുത്തൻ വിദ്യാഭ്യാസ നയം വരുമ്പോൾ അതിന് ഓരോ സംസ്ഥാനത്തെയും പ്രാപ്തമാകേണ്ടതുണ്ട്. 34 വർഷത്തിനുശേഷം ഒരു വിദ്യാഭ്യാസ നയം ഇന്ത്യയിൽ വരുമ്പോൾ കുട്ടികളുടെ ഭാവി മുൻനിർത്തി അതിനെ കാണേണ്ടതുണ്ട് എന്നാൽ ഉന്നതവിദ്യാഭ്യാസത്തിന് പോകുമ്പോൾ അവർക്ക് കൂടുതൽ സ്കോളർഷിപ്പുകൾ കൊടുക്കേണ്ടതുണ്ട് ഇല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം സാമ്പത്തികമായി കഴിവുള്ളവനും ഇല്ലാത്തവനും എന്ന രണ്ടുതട്ടിൽ നിൽക്കുമെന്ന് യാതൊരു സംശയവും ഇല്ല.