Ads Area

ബയേൺ ബാക്കിവെച്ച ബാഴ്സയിൽ ഇനി എന്തൊക്കെ മാറ്റം വരുത്തണം

ബാർസലോണയിൽ അടിമുടി മാറ്റങ്ങൾ വരുന്നു

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണികിനെതിരെ 2എതിരെ 8 ഗോളുകൾക്ക് ദയനീയ പരാജയം ഏറ്റുവാങ്ങിയാണ് ലിസ്ബെണിൽ നിന്ന് മടങ്ങിയത്. ഇതോടെ ടീമിൽ വൻ അയിച്ചുപണിക്ക് ബാഴ്സ മാനേജ്‍മെന്റ് ഒരുങ്ങുമെന്നതിൽ ഒരു സംശയവും ഇല്ല. 

തോൽവിക്ക് കാരണം 

ബാഴ്സലോണയുടെ തോൽവിക്ക് പ്രധാന കാരണം ടീമിന്റെ കളി ശൈലി തന്നെയാണ് ഡിഫൻസ് സെറ്റിയാൻ വന്ന ശേഷം എതിരാളികളുടെ ഹാഫിലേക്ക് കയറി അവിടെ ഷോർട് പാസ്സ് കളിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഇങ്ങനെ കളിക്കുമ്പോൾ  ലോങ് ബോൾ വരുമ്പോൾ ഡിഫൻസിന് ഓടി എത്താൻ പലപോഴും സാധിക്കാതെ വരുന്നു. ഇതിന് മറ്റൊരു കാരണം ബാഴ്സയുടെ വയസൻ പടയാണ്. ബാഴ്സ ടീമിന്റെ ഒരോ ഘടകവും ഇടുത്തു പരിശോധിച്ചുനോക്കം 

മാനേജ്‍മെന്റ്

ഇപ്പോൾ പ്രസിഡന്റ്‌ സ്ഥാനത്തുള്ള  ബത്തോമിയോ ആണ് ബാഴ്സയുടെ ഏറ്റവും വലിയ പ്രശ്നം നല്ല കളിക്കാരെ സൈൻ ചെയാൻ മാനേജ്മെന്റ് മടിക്കുന്നു എന്ന ആക്ഷേപം ഉണ്ട്. ആർതറിനെ കൊടുത്ത് പ്യനിച്ചിനെ വാങ്ങിയതും ഇതിന് ഉദാഹരണമാണ്. 

കോച്ച്

ചാമ്പ്യൻസ് ലീഗ് നേടാൻ വേണ്ടി   വാൽവെർദെയെ പുറത്താക്കി സെറ്റിയാനെ കൊണ്ടുവന്നു പക്ഷെ ഇതോടെ സംഭവിച്ചത് ഒന്നാം സ്ഥാനത്തു നിന്നിരുന്ന സ്പാനിഷ് ലീഗും കൈവിട്ടു വാൽവെർദെയെ പുറത്താകാൻ മെസ്സിക്ക് ഇഷ്ട്ടമുണ്ടായിരുന്നില്ല. കോച്ചിനെ പുറത്താക്കിയപ്പോൾ അടുത്ത കോച്ചായി സാവി വരും എന്നായിരുന്നു എലാവരും പ്രതീക്ഷിച്ചിരുന്നത് എന്നാൽ അപ്രതീക്ഷിതമായാണ് സെറ്റിയാനെ സൈൻ ചെയ്തത്. പക്ഷെ സീസൺ അവസാനിച്ചപ്പോൾ സെറ്റിയാനെയും പുറത്താകേണ്ട അവസ്ഥയാണ്. ഇതിനോടകം അടുത്ത കോച്ചിനായുള്ള തിരച്ചിൽ  ബാഴ്സ മാനേജ്‍മെന്റ് തുടങ്ങി കഴിഞ്ഞു. 

 ബാഴ്സയുടെ ടീമിനെ വിലയിരുത്തുകയാണെങ്കിൽ  ബാഴ്സലോണ ഒരു വയസൻ പടയാണ്. മെസ്സി, സുവാരസ്, ആൽബ, ബുസ്കറ്റ്‌സ്,റാകിറ്റിക്, പിക്യു,. ഇതിൽ മെസ്സി ഒഴികെ ബാക്കി എലാവരും അത്ര ഫോമിൽ അല്ല.ബാഴ്സയുടെ ബയേണിനെതീരെ ഇറങ്ങിയ ടീമിൽ ഡിഫൻസ് വളരെ മോശം പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത് പ്രതേകിച്ചു റൈറ്റ് ബാക്ക് ഇന്നലെ ഒട്ടുമിക്ക അറ്റാക്കുകളും വന്നത് സെമെഡോയുടെ സൈഡിലൂടെ ആണ് വന്നത് ലെഫ്റ്റ് ബാക്ക് ആൽബയുടെ വയസ് ഒരു ടീമിന് ഒരു പ്രശ്നമായി വരുകയാണ്. പിക്യുയുടെ കാര്യം നോക്കുകയാണെകിൽ വയസ് ഒരു പ്രധാന പ്രശ്നമാണ് കഴിഞ്ഞകുറച്ചു കളികളായി മോശം പ്രകടനമാണ് പിക്യു കാഴ്ച്ച വെക്കുന്നത് ഇത് ടീമിന് ഒരു വലിയ തലവേദനയാണ്. പിക്യുക്ക് പകരം ഒരു ബാക്കിനെ കണ്ടത്താനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. ബാഴ്സയുടെ മിഡ് നോക്കുകയാണെകിൽ ബാഴ്സയുടെ ഭാവി പ്രതീക്ഷയായ റിക്യു പികും മികച്ച പ്രകടനമാണ് കഴിച്ച വെക്കുന്നത് ഡിജോങ്ങും മികച്ച പ്രകടനം കാഴ്ച വെക്കുന്നു, നെപോളി ക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച റാകിറ്റികിനെ ഇറക്കാത്തത് തിരിച്ചടിയായി. റൈറ്റ് ബാക്കിൽ ഇറങ്ങുന്ന റോബെർട്ടോയെ  മിഡ്ഫീൽഡിൽ ഇറക്കിയതും തിരിച്ചടിയായി 
മുന്നേറ്റനിരയിലേക്ക് വരുകയാണെകിൽ നെയ്‌മർക്ക് പകരക്കാരനെ ഇത് വരെ കണ്ടത്താനായിട്ടില്ല എന്നത് വലിയ തിരിച്ചടി തന്നെയാണ് മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ടിരിക്കുന്ന അൻസു ഫാറ്റി ടീമിന് ഊർജമാണ്. ഗ്രീസ്മാന് ഇത് വരെ പഴയ പ്രതാഭത്തിലേക് എത്താൻ സാധികാത്തതാണ് പ്രശ്നം മുന്നേറ്റ നിരയിലെ മറ്റൊരു താരമായ സുവാരസ് പലകളികളിലും നിറം മങ്ങുന്നത് ടീമിന്റെ മറ്റൊരു പ്രേശ്നമാണ്. മെസ്സിയെ പറ്റി പറയുകയാണെകിൽ  ബാഴ്സടീമിന്റെ എൻജിൻ തന്നെ യാണ്. ഒരു ടീമിന്റെ പ്രകടനം ഒരാളുടെ പ്രകടനത്തെ ആശ്രയിചാണ് പോകുന്നത് ഇതാണ് വലിയ പ്രശ്നം. സ്പാനിഷ് ലീഗിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ തന്നെ മെസ്സി മുന്നറിയിപ്പ് നൽകിയതാണ്. തോൽവിക്ക് പിന്നാലെ മെസ്സി  ഉന്നയിച്ച ആവിശ്യങ്ങൾ അംഗീകിരിച്ചിലകിൽ ബാഴ്സ വിടും എന്ന റിപ്പോർട്ട്‌ ഉണ്ട്. ഇങ്ങനെ പോവുകയാണെകിൽ സിറ്റി യിലേക്കാണ് കൂടുതൽ സാധ്യത കാരണം ഗാർഡിയോള തന്നെ. ഗാർഡിയോള ബാഴ്സയിൽ യിൽ ആയിരുന്നപ്പോൾ മെസ്സി യും ഗാർഡിയോളയും ആയുള്ള ബന്ധം തന്നെ മെസ്സിക്ക് എന്താണ് വേണ്ടത് എന്ന്‌ ഗാർഡിയോളക്ക് കൃത്യമായി അറിയാം മാത്രമല്ല സിറ്റി മെസ്സി ക്ക് അനിയോജ്യ മായ ടീമാണ്.മറ്റൊരു ടീം ഇന്റർ ആണ് മെസ്സിയെ സൈൻ ചെയ്യാൻ ഇന്ററിന് താല്പര്യമുണ്ട് ഇതിനോട് അകം തന്നെ ഇന്റർ മെസ്സിക്ക് വൻ തുക ഓഫർ ചെയുകയും ചെയ്തു മാത്രമല്ല ഇന്ററിന്റെ ജേഴ്‌സി സ്പോൺസർമാർ മെസ്സിയെ ടീമിൽ എടുക്കാൻ ഇന്ററിനെ സഹായിക്കാം എന്നും വ്യക്തമാക്കി കഴിഞ്ഞു ഇങ്ങനെ പോവുകയാണെകിൽ സീരി എ യിൽ റൊണാൾഡോ യും ടെയും മെസ്സി യുടെയും ടീമുകൾ ഏറ്റുമുട്ടുന്നത് കണാൻ സാധിക്കും എന്നാൽ നിലവിലെ സാഹചര്യങ്ങള്ളിൽ മെസ്സി ടീം വിടാൻ സാധ്യത കുറവാണ്. എലാവരും കാത്തിരിക്കുന്നത് മെസ്സിയും റൊണാൾഡോയും ഒന്നിക്കുമോ എന്നതാണ് എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന് സാധ്യത ഇല്ല റൊണാൾഡോ യുടെ ഏജന്റിനോട് ജുവെന്റസ് വേറെ ക്ലബ്‌ നോകാൻ പറഞ്ഞിട്ടുണ്ടെകിലും റൊണാൾഡോ ബാഴ്സയിലേക്ക് വരാൻ സാധ്യത ഇല്ല മാത്രമല്ല മെസ്സി ബാഴ്സവിട്ടു പോവുകയാണെകിൽ ജുവന്റസിലേക്ക് പോകാൻ സാധ്യത വളരെ കുറവാണ്. 

വടി കൊടുത്ത് വാങ്ങിയ ബാഴ്സ. ബയേണിനെതിന്റെ ബാഴ്സ ഇറങ്ങിയപ്പോൾ ഫുട്ബോൾ ആരാധകർ കരുതിയത് തന്നെയാണ് സംഭവിച്ചത് കൂട്ടിനോ. കളിച്ചത് 15  മിനിറ്റാണകിലും രണ്ടു ഗോൾകൾ സ്കോർ ചെയാൻ കൂട്ടിനോക്ക് കഴിഞ്ഞു. എന്നാൽ ഏറെ ശ്രദേയ മായത് 
ഗോൾ നേടിയതിന് ശേഷം അത് ആഘോഷിക്കാൻ കൂട്ടിനോ നിന്നില്ല എന്നതാണ്.ഒരു വർഷത്തെ കരാറിലാണ് ബയേണിൽ നിന്നും കൂട്ടിനോ ബയേണിൽ എത്തിയത് എന്നാൽ ബാഴ്സയിലെ പോലെ സ്ഥിരത പുലർത്താൻ സാധിക്കാത്തതാണ്  കൂട്ടിനോയുടെ ബയേണിലെയും പ്രശ്നം. 
ഭാവിയെ മുൻനിർത്തി നല്ല താരങ്ങളെ ടീമിൽ എത്തിച്ചിലകിൽ ബാഴ്സയുടെ കാര്യം കൂടുതൽ പരിഗലിലാവും. അതിന് യുവ നല്ല യുവ താരങ്ങളെ കൊണ്ടുവരണം അൻസു ഫാറ്റിയെയും, റിക്യു പിക് നെ പോലെ യുള്ള ഭാവിയിൽ ശോഭിക്കാൻ കഴിന്ന മികച്ച താരങ്ങൾ ഇപ്പോൾ ഒരു പാടുണ്ട് അവരിൽ ബാഴ്സയുടെ കളി ശൈലിക് അനിയോജ്യ മായവരെ കണ്ടത്തുകയും അവരെ സൈൻ ചെയ്ത് ടീമിൽ ഉൾപ്പെടുത്തുകയും ചെയ്യണം ഇതിനാണ്  ബാഴ്സാമാനേജ്മെന്റ് കൂടുതൽ ശ്രദ കൊടുക്കേണ്ടത് അടുത്ത സീസണിലേക്ക് പല സൈനിഗിനു ബാഴ്സ ഒരുങ്ങുന്നു എന്ന വാർത്ത ഉണ്ട്. എന്തായാലും ബയേണിന് എതിരായ തോൽവി ഒരു വലിയ പാഠമാണ്, മാത്രമല്ല അനിവാര്യമായത് കൂടിയാണ് കാരണം ഈ ടീമിൽ ഒരുപാട് മാറ്റം വരുത്താനുണ്ട് അതിന് വേഗം കൂടാൻ കൂടി ഈ തോൽവി ഉപകരിക്കും. പക്ഷെ ഇതിൽ നിന്നും ഇനിയും  പാഠം പഠിച്ചിലകിൽ മെസ്സി മാത്രമല്ല ആരാധകരും ബാഴ്സയുടെ കൂടെ ഉണ്ടാവില്ല എന്തായാലും അടുത്ത സീസണിലേക്ക് കാത്തിരിക്കാം നല്ല സൈനിഗുകൾ പ്രതീക്ഷിക്കുകയും ചെയാം. 
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area