കാർഷിക ബില്ലി പ്രധാന മന്ത്രിയുടെ ആദ്യ പ്രതികരണം "പുതിയ ബില്ലുകൾ കർഷകരുടെ ജീവിതം മെച്ചപ്പെടുത്തും കർഷകരുടെ കണ്ണീർ തുടക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം ബില്ലിനെതിരെ ചിലർ വ്യാജപ്രചരണങ്ങൾ നടത്തുന്നു കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു"
കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വെച്ചതിനു പിന്നാലെയാണ് പ്രധാന മന്ത്രിയുടെ പ്രതികരണം.
കാർഷിക ഉൽപ്പന്നങ്ങളുടെ വിൽപ്പന മേലുള്ള നിയന്ത്രണങ്ങൾ നീക്കി കർഷകർക്ക് കൂടുതൽ വിനിമയ സാധ്യതകൾ ലഭ്യമാകും എന്ന അവകാശവാദത്തോടെയാണ് കാർഷികോല്പന്ന വ്യാപാര വാണിജ്യ ബില്ല് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ രാജി തന്റെ പാർട്ടി കേന്ദ്ര സർക്കാരിനെ പുറത്തുനിന്നും പിന്തുണക്കുമെന്നും മന്ത്രി വ്യക്തമാക്കി.