പുതിയ സംവിധാനവുമായി ഗൂഗിൾ മാപ്പ്
കോറോണ വൈറസ് വ്യയാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പുതിയ സംവിധാനവുമായി ഗൂഗിൾ മാപ്പ്. തങ്ങളുടെ പ്രദേശത്തെ കോവിട് ബാധിതരുടെ എണ്ണം പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ ഈ സംവിധാനം വഴി വളരെ സഹായകമാണ്.
ഉപഭോക്താക്കള്‍ക്ക് “കോവിട് 19 ഇൻഫോ” എന്ന ടാബിലൂടെ ഡാറ്റ ലെയർ ആക്സസ് ചെയ്യാൻ കഴിയും. ഒരു പ്രദേശത്തെ കോവിട് ബാധിതരുടെ എണ്ണത്തിൽ എത്രത്തോളം വർധനവ് ഉണ്ടാകുന്നുണ്ടെന്നും ഗൂഗിൾ മാപ്പ് കാണിക്കും. കേസുകളുടെ എണ്ണം അനുസരിച്ച് കളർകോഡെഡ് മാപ്പ് കാണാനുള്ള സവിശേഷതയുമുണ്ട്.
കളർ കോഡിംഗ് പ്രവര്‍ത്തിക്കുന്ന രീതി ;
ഗ്രേ കളർ : ഒരു കേസും ഇല്ല.
മഞ്ഞ : 1- 10 കേസുകൾ
ഓറഞ്ച് : 10- 20 കേസുകൾ
ഇരുണ്ട ഓറഞ്ച് : 20-30 കേസുകൾ
ചുവപ്പ് : 30-40 കേസുകൾ
കടും ചുവപ്പ് : 40 + കേസുകൾ.