2011 തയ്യാറാക്കിയ പോലീസ് ആക്ട് ബേദഗതി ചെയ്യാൻ തീരുമാനം.
സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാൽ ഇനിമുതൽ പെട്ടെന്ന് കുരുക്കിൽ ആകും. ഇതിനു വണ്ടി 2011 തയ്യാറാക്കിയ പോലീസ് ആക്ട് ഭേദഗതി ചെയ്യാൻ തീരുമാനിച്ചു.തന്നെയുമല്ല 2011 ആക്ട് ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് വേണ്ടി ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനമെടുക്കുകയും ചെയ്തു. നിലവിലുള്ള പോലീസ് ആക്ടിൽ 118 A എന്ന വകുപ്പ് കൂടി ചേർക്കാൻ ആണ് തീരുമാനം. ഏതെങ്കിലും ഒരു വ്യക്തിയെ ഏതെങ്കിലും രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്താൽ അവർക്ക് അഞ്ചു വർഷം വരെ തടവ്, പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വകുപ്പാണ് കൂട്ടിച്ചേർക്കാൻ തീരുമാനിച്ചത്. തന്നെയുമല്ല ഇതുവരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമേ നിലനിന്നിരുന്നുള്ളൂ. ഇനിമതൽ അത് മാറുകയും ചെയ്യും. കോവിഡ് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ കൂടിയതും ഇത്തരത്തിലുള്ള ഒരു നീക്കത്തിന് സർക്കാർ മുതിരാൻ കാരണമായത്.