ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എ.ടി.കെ മോഹന്‍ ബഗാനോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്.കളിയുടെ 67-ാം മിനിട്ടില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് എ.ടി.കെ മോഹന്‍ ബഗാന് വേണ്ടി ഗോള്‍ നേടിയത്.
ഗോൾ രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു കളിയിലെ ഏകഗോൾ. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്‍റെ നോട്ടപ്പിശക് റോയ് കൃഷ്ണഗോളാക്കി മാറ്റുകയായിരുന്നു.
ബോക്സിലേക്കു വന്ന പന്ത് വിൻസന്‍റ് ഗോമസിനും സിഗോഞ്ചക്ക് ക്ലിയർ ചെയ്യാൻയ്യാൻ കഴിഞ്ഞില്ല. സിഡോയുടെ ദുർബലമായ ഹെഡ്ഡർ ബോക്സിനു വെളിയിൽ മാർക്ക് ചെയ്യാതെനിന്ന റോയ് കൃഷ്ണയുടെ കാൽപ്പാകത്തിൽ. മുന്നോട്ടു കയറിയ ഫിജി സ്ട്രൈക്കർ പന്ത് കൃത്യമായി ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു.
ആദ്യ പകുതിയിൽബ്ലാ സ്റ്റേഴ്സ് ഗോളെന്നുറപ്പിച്ച സുവർണാവസരം പാഴാക്കിയിരുന്നു. കളിസമയത്തിന്‍റെ 60 ശതമാനവും പന്ത്കാൽക്കൽ നിയന്ത്രിച്ചിട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. കൂടുതൽ കോർണർ (6) നേടിയതും ബ്ലാസ്റ്റേഴ്സായിരുന്നു.