രാജ്യത്ത് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. രണ്ടാഴ്ചകൊണ്ട് മൂന്ന് രൂപയോളമാണ് വർദ്ധിച്ചത്. പെട്രോളിന് 27 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. മാത്രമല്ല ഇപ്പോ എത്തി നിൽക്കുന്ന ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും പെട്രോൾ വില 85 രൂപയോളം എത്തിനിൽക്കുന്നു. രണ്ടാഴ്ചകൊണ്ട് ഉണ്ടായ വർദ്ധനവ് ആണിത്. അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ച കാരണത്താലാണ് ഇന്ധന വില കൂടാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.