കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവ യുമായി ഏറ്റുമുട്ടും. ഐഎസ്എല്ലിൽ ആദ്യജയം ഉറപ്പിച്ചു കൊണ്ടാണ് താരങ്ങൾ ഗോവയെ നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ നാലാമത്തെ മത്സരമാണിത്. ഇത്തവണ വിജയം ഉറപ്പിക്കാം എന്ന പ്രതീക്ഷയിലാണ് താരങ്ങൾ.
ഈ സീസണിൽ മൂന്ന് പോരാട്ടങ്ങൾ പിന്നിട്ടപ്പോൾ രണ്ടു പോയിന്റ് മായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മുഖ്യ താരമായ സെർജിയോ സിഡോഞ്ച യുടെ പരിക്ക് കാരണം കനത്ത പ്രഹരമാണ് ടീമിനെ നേരിട്ടിരിക്കുന്നത്.