പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 22ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ശമ്പള വിവരങ്ങൾ
ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിദിനം 765 രൂപ നിരക്കിൽ വേതനം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
കേരള സർക്കാരിന്റെ ഒരു വർഷത്തെ ആയുർവേദ ഫാർമസി കോഴ്സ് പാസായിരിക്കണം
അപേക്ഷിക്കേണ്ട വിധം
➢ താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ജൂൺ 22ന് രാവിലെ 11 മണി മുതൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
➢ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0468 2324337