ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് താൽക്കാലിക നിയമനം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 4 ഒഴിവുകളിലേക്ക് ആണ് നിയമനം നടത്തുന്നത്.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നിശ്ചയിച്ച യോഗ്യത ഉള്ളവരെയാണ് പരിഗണിക്കുക. യോഗ്യരായവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ recruitment.gk@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകൾ 2021 ജൂൺ 14 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ- 04828 203492
ഐടി പ്രൊഫഷണൽ തസ്തികയിൽ നിയമനം
എറണാകുളം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എറണാകുളം ജില്ലാ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഐടി പ്രൊഫഷണൽ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: ബിടെക്/ എംടെക് (ഐടി/കമ്പ്യൂട്ടർ സയൻസ്). യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വിശദമായ അപേക്ഷകൾ pauernakulam@gmail.com എന്ന ഓഫീസ് മെയിലിലേക്ക് അയക്കേണ്ടതാണ്. 2021 ജൂൺ 18 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0484 2422221
സെക്യൂരിറ്റി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്, നഴ്സ് തസ്തികകളിൽ നിയമനം
പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പുതുതായി ആരംഭിക്കുന്ന ഡോമിസിലറി കെയർ സെന്ററിലേക്ക് സെക്യൂരിറ്റി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്, നഴ്സ് തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ rperunadugramapachayath@gmail.com എന്ന് ഈ മെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04735 240230
ഹൗസ്മദർ നീയമനം എങ്ങനെയാണു
മറുപടിഇല്ലാതാക്കൂnjan oru ex servicemen aanu ....kannur valla joliyum undavumo ...degree aanu qualification computer knowledge undu...pl reply 9695685364
മറുപടിഇല്ലാതാക്കൂ