Ads Area

Latest Kerala Jobs 2021: Helper, Supervisor, Junior Lab Assistant...Vacancies

ഇലക്ട്രിക്കൽ സൂപ്പർവൈസർ-ബി ഗ്രേഡ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡിസംബറിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമും മറ്റു വിവരങ്ങളും എല്ലാ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിലും, www.ceikerala.gov.in ലും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ 30ന് വൈകുന്നേരം അഞ്ച് മണിക്കകം സെക്രട്ടറി, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം. ന്യൂനതയുള്ളതും വൈകി കിട്ടുന്നതുമായ അപേക്ഷകൾ മറ്റൊരു അറിയിപ്പ് കൂടാതെ നിരസിക്കും.

ഹെൽപ്പർ ഒഴിവിൽ അപേക്ഷിക്കാം

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളത്തെ സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയിലും ജോലി ചെയ്യേണ്ടി വരും. എസ്. എസ്. എൽ. സിയാണ് യോഗ്യത. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ക്‌ളീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യണം. ബയോഡാറ്റ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചിനകം കാക്കനാട് ജില്ലാ കളക്‌ട്രേറ്റിന്റെ താഴത്തെ നിലയിലുള്ള വനിതാ സംരക്ഷണ ഓഫീസറുടെ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8281999057.

സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം

കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള ഒരു സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലാധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ സെപ്റ്റംബർ 10 നകം ലഭിക്കണം.

വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്

പാലക്കാട്‌: കേരള വനിതാ കമ്മിഷനിൽ ഒരു സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ സെപ്റ്റംബർ 10 നകം ലഭ്യമാക്കണം.

ഓഡിയോ പുസ്തകം നിര്‍മാണം: വായനക്കാരുടെ പാനലില്‍ അപേക്ഷിക്കാം

തിരുവനന്തപുരം : വഴുതക്കാട് സര്‍ക്കാര്‍ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ടോക്കിങ് ബുക്ക് സ്റ്റുഡിയോയില്‍ ഓഡിയോ പുസ്തകങ്ങള്‍ വായിച്ച് റെക്കോഡ് ചെയ്യാന്‍ പ്രാപ്തരായ വായനക്കാരുടെ പാനല്‍ തയ്യാറാക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും കഥകള്‍, നോവലുകള്‍, പൊതു പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ വായിച്ച് പരിചയമുള്ളവരും ഈ മേഖലയില്‍ നിശ്ചിത യോഗ്യതയുള്ളവരും ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ ആറിനകം വിദ്യാലയവുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 8547326805.

സ്‌പെഷ്യലിസ്റ്റ് ഡോക്ടർ നിയമനം

തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ Open py/ Open NPy വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർ (ഓർത്തോ, ഫിസിക്കൽ മെഡിസിൻ) താൽക്കാലിക ഒഴിവുണ്ട്. സ്‌പോർട്‌സ് മെഡിസിൻ, ഫിസിക്കൽ മെഡിസിൻ, റിഹാബിലിറ്റേഷൻ, ഓർത്തോപീഡിക്‌സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. 65,000 രൂപയാണ് വേതനം. 18 നും 41 നുമിടയിലായിരിക്കണം പ്രായം. (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഓപ്പൺ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23ന് മുൻപ് ബന്ധപ്പെട്ട പ്രെഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-2 ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.

കിർടാഡ്‌സിൽ വിവിധ തസ്തികകളിൽ നിയമനം

കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സിൽ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, പ്രോജക്ട് ഫെല്ലോ, മ്യൂസിയം അസോസിയേറ്റ്, മ്യൂസിയം റിസർച്ച് അസോസിയേറ്റ്, റിസർച്ച് ഫെല്ലോ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, റിസർച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, ഡയറക്‌ട്രേറ്റ് ഓഫ് കിർടാഡ്‌സ്, ചെവായൂർ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകൾ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0495-2356805.

ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 36 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയത്തിൽ പ്ലസ് ടു പാസായിരിക്കണം. ക്ലിനിക്കൽ ലബോറട്ടറിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ സെപ്റ്റംബർ 8ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും.

സോഷ്യൽ സയൻസ് അദ്ധ്യാപിക താത്ക്കാലിക ഒഴിവ്

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ താത്ക്കാലിക ഒഴിവുണ്ട്. ഹൈസ്‌കൂൾ തലത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 10 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കണം. യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686.

ഡോക്ടര്‍ നിയമനം

തൃശൂർ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് തസ്തികയില്‍ (ഓപ്പണ്‍ വിഭാഗം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം നടത്തുന്നു.പോസ്റ്റ് ഗ്രാജുവേഷന്‍ (സ്‌പോര്‍ട്‌സ് മെഡിസിന്‍/ഫിസിക്കല്‍ മെഡിസിന്‍/റിഹാബിലിറ്റേഷന്‍/ഓര്‍ത്തോ പീഡിക്‌സ് ) യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

പ്രായം 18 നും 41 നും മധ്യേ.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 23 നകം പ്രായം,ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തി പേര് രജിസ്റ്റര്‍ ചെയ്യണം.നിലവില്‍ ജോലിയിലുള്ളവര്‍ എന്‍.ഒ.സി ഹാജരാക്കണം. ഫോണ്‍ : 0484 2312944

മാസ്റ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

ധനകാര്യവകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക്ക് പി.എം.യുവില്‍ മാസ്റ്റര്‍ ട്രെയിനര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ www.info.spark.gov.in ല്‍ ലഭ്യമാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area