നമ്മുടെ ഗ്രൂപ്പിലുള്ള പല സുഹൃത്തുക്കൾക്കും ഇപ്പോഴും അറിയില്ല എങ്ങനെയാണ് ഓരോ ജോലികൾക്കും അപേക്ഷ സമർപ്പിക്കേണ്ടത് എന്ന്. ആ ജോലി യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എങ്ങനെ അറിയാമെന്നും പലർക്കും അറിയില്ല. ആയതിനാൽ താഴെ നൽകിയിട്ടുള്ള കാര്യങ്ങൾ വളരെ ശ്രദ്ധയോടെ മനസ്സിലാക്കിയാൽ ഓരോ ജോലിക്കും അപേക്ഷിക്കാൻ വളരെയധികം സഹായകരമാകും.
ഘട്ടം 1: ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ വിശദമായി വായിച്ച് മനസ്സിലാക്കുക. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകളുടെ വിവരങ്ങൾ, അപേക്ഷാഫീസ്, മാസ ശമ്പളം, അപേക്ഷിക്കേണ്ട അവസാന തീയതി തുടങ്ങിയ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ മലയാളത്തിൽ തന്നെ നൽകിയിട്ടുണ്ടാവും.
ഘട്ടം 3: വെബ്സൈറ്റിലെ എല്ലാ വിവരങ്ങളും വായിച്ച് താഴോട്ട് വരുമ്പോൾ (താഴെ ചിത്രത്തിൽ നൽകിയിരിക്കുന്നത് പോലെ) കോളത്തിൽ Notification, Apply Now എന്നിങ്ങനെയുള്ള ലിങ്കുകൾ വഴി നിങ്ങൾക്ക് അപേക്ഷിക്കാനുള്ള അപ്ലെ ലിങ്കും, ഔദ്യോഗിക വിജ്ഞാപനവും ലഭിക്കുന്നതാണ്. സാധാരണയായി രണ്ട് രീതിയിലാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
1. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ
2. തപാൽ വഴിയുള്ള അപേക്ഷകൾ
3. ചിലത് നേരിട്ട് അഭിമുഖം വഴിയും തിരഞ്ഞെടുപ്പ് നടത്താറുണ്ട് (ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം ഏറ്റവും താഴെ നൽകുന്നതാണ്)
ഓൺലൈൻ വഴിയും, തപാൽ വഴിയും അപേക്ഷിക്കാനുള്ള ജോലികൾക്ക് ഇങ്ങനെ നൽകാറുണ്ട്👇 ഇതിൽ ക്ലിക്ക് ചെയ്താൽ അപേക്ഷിക്കാം അതല്ലെങ്കിൽ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പോസ്റ്റ് ഓഫീസ് വഴി അയക്കാം.
തൊഴിൽ വാർത്തകൾ നിങ്ങൾക്ക് ഉപകാരപ്രദമാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക