ടി.പി.എൽ.സി യിൽ നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ പ്രോജക്ട് മാനേജർ, പോജക്ട് സ്റ്റാഫ്, ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലിനകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.gecbh.ac.in, www.tplc.gecbh.ac.in, 9995527866.
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം
എറണാകുളം ജില്ലാ പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം- നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമുള്ള സഹായ സംവിധാനത്തിനുമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിന്നു. അപേക്ഷ സ്വകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422520, 9037170969
സ്‌റ്റോര്‍ കീപ്പര്‍ താല്‍ക്കാലിക നിയമനം: കൂടിക്കാഴ്ച ഫെബ്രുവരി രണ്ടിന്
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ടെക്‌നിക്കല്‍ സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്കു താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് /കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിഎസ്‌സി ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ഫെബ്രുവരി 2ന് രാവിലെ 10.30ന് മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.mec.ac.in) നിന്നു ലഭിക്കും.
ജല ജീവന്‍ മിഷനില്‍ താല്‍കാലിക ഒഴിവ്
കേരള ജല അതോറിറ്റിയുടെ കാസറഗോഡ് ഡിവിഷന്‍ ഓഫീസിനു കീഴില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ 2021-22 വര്‍ഷത്തെ പ്രവൃത്തികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 740/ രൂപ (എഴുനൂറ്റി നാല്പ്പത് രൂപ മാത്രം) ദിവസ വേതനാടിസ്ഥാനത്തില്‍ താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി രണ്ടിന് 5 മണിക്ക് മുമ്പ് വിശദമായ ബയോഡാറ്റ jjmksd14@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം.
സ്റ്റാഫ് നഴ്‌സ് ഒഴിവ്
കോട്ടയം: ആരോഗ്യകേരളം കോട്ടയത്തിനു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ് സി./ജി.എൻ.എം. (കേരള രജിസ്‌ട്രേഷൻ നിർബന്ധം), 2022 ജനുവരി ഒന്നിന് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 2022 ജനുവരി ഒന്നിന് 40 വയസ് തികയാൻ പാടില്ല. https://forms.gle/jU2kJqV3ZGT2qF7r6 എന്ന ഗൂഗിൾ ഫോമിലൂടെ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം ആരോഗ്യകേരളം കോട്ടയം ഓഫീസിലും arogyakeralam.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോൺ: 0481 2304844.
പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ: അപേക്ഷാ തീയതി നീട്ടി
കോട്ടയം: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ (ഐ.ഐ.എം.എസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ നിയമനം നടത്തുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടുവരെ ദീർഘിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസ്, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർ prlsecy.scdd@kerala.gov.in ലോ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ നേരിട്ടോ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽവിവരങ്ങളും അപേക്ഷാഫോമും www.gmcpalakkad.in ൽ ലഭിക്കും.
പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം: 18-30. പട്ടികജാതി-വർഗക്കാർക്ക് മൂന്നുവർഷം ഉയർന്ന പ്രായപരിധി ഇളവ് ലഭിക്കും. യോഗ്യത: മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും പാസായിരിക്കണം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി എട്ടിനകം ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2564995, 2565966.
താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം.
മെഡിക്കൽ ഓഫീസർ : 20 ഒഴിവുകൾ. യോഗ്യത എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. പ്രായപരിധി 18 മുതൽ 36 വരെ.
സ്റ്റാഫ് നേഴ്സ് : 40 ഒഴിവുകൾ, യോഗ്യത ബിഎസ് സി നഴ്സിംഗ് / ജി എൻ എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 6ഒഴിവുകൾ, യോഗ്യത ബിരുദം, ഡി സി യെ പി ജി ഡി സി എ.
ക്ലീനിങ് സ്റ്റാഫ് : 30 ഒഴിവുകൾ യോഗ്യത എസ്എസ്എൽസി.
18നും 35നും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കോവിഡ് സംബന്ധമായ ജോലികൾക്ക് റിസ്ക് അലവൻസ് / ഇൻസെന്റിറ്റീവ് എന്നിവ ഉണ്ടായിരിക്കുന്നതല്ല.
മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഈ മാസം 31 ന് രാവിലെ 10 മണിക്കും ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിനും ഇൻറർവ്യൂ നടക്കും. താല്പര്യമുള്ളവർ ബയോഡാറ്റ,വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2754000, 0484 2754456.
താല്‍ക്കാലിക തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു
ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡിസ്ട്രിക് മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാം / കോപ്രീഹെന്‍സിവ് മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് താല്‍ക്കാലിക തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
1. സൈക്യാട്രിക്സ് മെഡിക്കല്‍ ഓഫീസര്‍, യോഗ്യത( ഡിപിഎം, എംഡി,ഡിഎൻബി ഇൻ സൈക്യാട്രി), രണ്ട് വർഷത്തെ എക്സ്പീരിയൻസ്, :
ശമ്പളം: പ്രതിമാസം 57,525 രൂപ
2. സൈക്യാട്രിക്സ് സോഷ്യല്‍ വര്‍ക്കര്‍, യോഗ്യത ( എംഎസ്ഡബ്ലുവിൽ മെഡിക്കൽ സൈക്യാട്രി, എംഫിൽ മെഡിക്കൽ സൈക്യാട്രി,) എക്സ്പീരിയൻസ് നിർബന്ധം. ശമ്പളം പ്രതിമാസം 28,955 രൂപ
3. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,
യോഗ്യത ( സൈക്കോളജിയിൽ എംഎ, എംഎസ് സി, എംഫിൽ ക്ലിനിക്കൽ സൈക്കോളജി വിത്ത് ആർ സി ഐ രജിസ്ട്രേഷൻ, എക്സ്പീരിയന്‍സ് ഉളളവര്‍ക്ക് മുന്‍ഗണന) ശമ്പളം പ്രതിമാസം 35,300 രൂപ.
4. ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, യോഗ്യത ( ബികോം വിത്ത് പിജിസിഡിഎ, രണ്ട് വർഷം
എക്സ്പീരിയന്‍സ്) , ശമ്പളം പ്രതിമാസം 21,175 രൂപ.
5. സി.എം.എച്ച്.പി.- സ്റ്റാഫ് നേഴ്സ്
യോഗ്യത-ജിൻഎം, ബിഎസ് സി നഴ്‌സിംഗ്, എക്സ്പീരിയൻസ് നിർബന്ധം. ശമ്പളം പ്രതിമാസം 30,995/
ഫെബ്രുവരി ഏഴിനാണ് അഭിമുഖം. അപേക്ഷകൾ ഫെബ്രുവരി രണ്ടിനകം
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), തൃശൂർ-680 001, ഫോൺ: 0487 233 32 42, ഇ - മെയില്‍: dsectiondmohtsr@gmail.com എന്ന വിലാസത്തിൽ അയക്കണം.
റേഡിയോഗ്രാഫർ ഒഴിവ്
തൃശൂർ ജനറൽ ആശുപത്രിയിൽ എച്ച് എം സിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി റേഡിയോഗ്രാഫറെ നിയമിക്കുന്നതിനായി ജനറൽ ആശുപത്രിയിൽ അഭിമുഖം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. ഫെബ്രുവരി 4 ന് രാവിലെ 11 മണിക്കാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2427778