Ads Area

Latest Kerala Govt and Other Job Vacancies: 2022 January 23

 

അപേക്ഷ ക്ഷണിച്ചു

കടലോര മത്സ്യ ഗ്രാമങ്ങളിൽ സാഗർമിത്രകളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ്  നിയമിക്കുന്നത്. ഇവരുടെ പ്രവർത്തന മികവ് വിലയിരുത്തി വർഷവും കരാർ പുതുക്കി പ്രവർത്തനകാലം ദീർഘിപ്പിക്കും. കരാർ കാലത്ത് 15,000/- രൂപ പ്രതിമാസം ഇൻസെന്റീവ് ആയി നൽകാം. ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷയിൽ ഫലപ്രദമായി ആശയ വിനിമയം നടത്താൻ പ്രാഗൽഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ളവരും  35 വയസിൽ കൂടാത്ത പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷകർ അതാത് മത്സ്യ ഗ്രാമത്തിലുള്ളവരാണെങ്കിൽ അവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ അപേക്ഷകരിൽ നിന്നും ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. ജില്ലയിൽ മണത്തല, ബ്ലാങ്ങാട്, എടക്കഴിയൂർ എന്നീ 3 മത്സ്യഗ്രാമങ്ങളിലാണ് നിലവിൽ ഒഴിവുകൾ. അപേക്ഷയും കൂടുതൽ വിവരങ്ങളും കേരള ഫിഷറീസ് വകുപ്പിന്റെ തൃശൂർ ജില്ലാ ഓഫീസിലും തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകൾ  ജനുവരി 26 നകം അതാത് തീരദേശ മത്സ്യഭവനുകളിലോ ജില്ലാ ഓഫീസിലോ സമർപ്പിക്കണം.

പ്ലാനിംഗ് അസിസ്റ്റന്റ് ഇന്റര്‍വ്യൂ 29ന്

അമൃത് പദ്ധതിക്ക് കീഴില്‍ ജി.ഐ.എസ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ബി.ടെക് സിവില്‍/ബി.ആര്‍ക്ക്/ബി. പ്ലാനിംഗ്/ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദം യോഗ്യതയുളളവരെ മാര്‍ച്ച് 31 വരെയുളള കാലയളവിലേക്ക് പ്ലാനിംഗ് അസിസ്റ്റന്റായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 29 ന് രാവിലെ 11 മണിക്ക് ചക്കോരത്തുകുളത്തുളള കോഴിക്കോട് ജില്ലാ ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ നടത്തുന്ന വാക്ക് ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ടൗണ്‍ പ്ലാനര്‍ അറിയിച്ചു. ഫോണ്‍ :  0495 2369300.

യോഗ ഡെമോൺസ്ട്രേറ്റർ; വോക്-ഇൻ-ഇന്റർവ്യൂ ജനുവരി 25ന്

കോട്ടയം: ഭാരതീയ ചികിത്സാവകുപ്പിൽ ദേശീയ ആയുഷ് മിഷൻ മുഖേന അനുവദിച്ച യോഗ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ പാർട്ട് ടൈം നിയമനത്തിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ജനുവരി 25ന് രാവിലെ 11 ന് വയസ്‌കരക്കുന്നിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിലാണ് വോക്-ഇൻ-ഇന്റർവ്യൂ. ഏഴ് ഒഴിവുകളാണുള്ളത്. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എ.എം.എസ്, ബി.എൻ.വൈ.എസ്. ബിരുദം അല്ലെങ്കിൽ യോഗയിൽ എം.എസ്‌സി/എം.ഫിൽ  അല്ലെങ്കിൽ ഒരു വർഷത്തിൽ കുറയാത്ത പി.ജി. യോഗ ഡിപ്ലോമ/ അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ലഭിച്ച ഒരു വർഷത്തെ യോഗ അംഗീകൃത സർട്ടിഫിക്കറ്റ്. വേതനം പ്രതിമാസം 8000 രൂപ. യോഗ്യരായവർ ബയോഡേറ്റ, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അന്നേദിവസം രാവിലെ 11ന് ഓഫീസിൽ എത്തണം.  കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2568118.

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴില്‍  പീരുമേട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021-22 അധ്യയനവര്‍ഷത്തേയ്ക്ക് സെക്കണ്ടറി വിഭാഗത്തില്‍ (തമിഴ് മീഡിയം) ഹിന്ദി തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട തസ്തികയിലേക്ക് പബ്ലിക് സര്‍വീസ് കമ്മീഷന്‍ കമ്മിഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കുയിലിമല, പൈനാവ് പി. ഇടുക്കി, പിന്‍ - 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലേക്കോ അയക്കാം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാര്‍ നിയമനം റദ്ദാക്കും. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യേണ്ടതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി  ജനുവരി 27 ന് വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 296297.

ഒക്യുപേഷണൽ തെറപിസ്റ്റ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിൽ ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്ക്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്.  പ്രതിമാസവേതനം 30,385 രൂപ.  ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത.  ഒക്യുപേഷണൽ തെറപിയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയം.  താത്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുള്ള അപേക്ഷ ഫേബ്രുവരി അഞ്ചിനു വൈകിട്ട് മൂന്നിന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കേണ്ടതാണ്.  വിശദവിവരങ്ങൾക്ക് www.cdckerala.org യിലോ ഫോൺ: 0471-2553540 ലോ ബന്ധപ്പെടുക.

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു.  അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം.  അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23, ഫോൺ: 0471-2478193, ഇ-മെയിൽ വിലാസം: culturedirectoratec@gmail.com എന്ന വിലാസത്തിൽ ഫെബ്രുവരി 11നകം ലഭിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area