Ads Area

Kerala Temporary Jobs 2022: Data Entry Operator, Instructor and Other Vacancies

അധ്യാപകരെ നിയമിക്കുന്നു

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 11ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ശാലക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനിള്ള ഇന്റർവ്യൂ 12ന് രാവിലെ 11നും നടക്കും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

വാക്ക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിലേക്ക് ഹൗസ് മദർ, മൾട്ടി ടാസ്‌ക് വർക്കർ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 17ന് രാവിലെ 11ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാവുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലികമായി നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. യോഗ്യത: ബാച്ച്‌ലര്‍ ഡിഗ്രിയും കമ്പ്യൂട്ടര്‍ അറിവും. മെഡിക്കല്‍ ട്രാസ്‌ക്രിപ്ഷന്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഈ മാസം 14ന് രാവിലെ 10.30ന് സുപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണം.

സ്‌പെക്ട്രം ജോബ് ഫെയര്‍ 22 ന്  കളമശേരി ഗവ: ഐടിഐയില്‍

വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന സ്‌പെക്ട്രം ജോബ് ഫെയര്‍ 2022-ന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ നടക്കുന്ന തൊഴില്‍മേള ജനുവരി 22 ന് കളമശേരി ഗവ: ഐടിഐയില്‍ നടത്തും.  സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ഈ തൊഴില്‍ മേളയിലേക്ക് ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ അന്വേഷകരായും കമ്പനികള്‍ക്ക് തൊഴില്‍ ദാതാക്കളായും www.spectrumjobs.org എന്ന പോര്‍ട്ടലില്‍ ജനുവരി 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 9447815429, 0484-2555505 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ആയ കം കുക്ക് നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌പെഷ്യല്‍  സ്‌ക്കൂളില്‍ ആയ കം കുക്കിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 18 ന് രാവിലെ 11 ന്  മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടക്കും.  പത്താംതരം യോഗ്യതയുള്ള  തൊഴില്‍ സന്നദ്ധരും പാചക ആഭിമുഖ്യമുള്ളവരുമായവര്‍ യോഗ്യത തെളിയിക്കുന്ന  അസ്സല്‍ സര്‍ട്ടിഫിക്കറ്റുളുമായി ഹാജരാകണം.  അപേക്ഷ സ്വീകരിക്കുന്ന ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യു

സമഗ്ര ശിക്ഷാ കേരള വയനാട് ജില്ലയില്‍ ഒഴിവുള്ള സ്പീച്ച് തൊറാപ്പിസ്റ്റ്, ഫിസിയോ തൊറാപ്പിസ്റ്റ് തസ്തികളില്‍ പാനല്‍ തയ്യാറാക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ജനുവരി 13 ന് രാവിലെ 11 ന് ജില്ലാ പ്രൊജക്ട് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. സ്പീച്ച് തൊറാപ്പിസ്റ്റിന് ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.എല്‍.പി.യും ഫിസിയോ തൊറാപ്പിസ്റ്റിന് കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ച ആര്‍.സി.ഐ രജിസ്‌ട്രേഷനുള്ള ബി.പി.ടിയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 203347

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 11ന്

കോഴിക്കോട് ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത -  ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക്്   ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംില്‍   ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അഭിമുഖം ജനുവരി 11 ന് രാവിലെ 11 മണിക്ക് ഗവ.ഐടി.ഐ യില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളുമായി ഗവ.ഐ.ടി.ഐ   പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0495-2377016.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area