മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്ന വർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്ന വർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് 2021 ഒക്ടോബർ 26 നു രാവിലെ 10 മണി മുതൽ അപേക്ഷിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അതുവഴി അപേക്ഷിക്കുക.
ശ്രദ്ധിക്കുക അറിവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടി കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്ത വർക്കും ക്വാട്ടയിൽ നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയ വർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കുകയില്ല.
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകർക്കും അപേക്ഷാ വിവരങ്ങൾ പരിശോധിക്കുന്നതിനും ഓപ്ഷനുകൾ ഉൾപ്പെടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏത് വിവരവും തിരുത്തൽ വരുത്തുന്നതിനും അവസരം അനുവദിച്ചിരുന്നു. ഈ അവസരങ്ങൾ ഒന്നും ഉപയോഗപ്പെടുത്താതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടത് കൊണ്ട് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ട വർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്.
അപേക്ഷിക്കാനുള്ള സമയപരിധി
2021 ഒക്ടോബർ 26 ന് രാവിലെ 10 മണി മുതൽ ഒക്ടോബർ 28 ന് വൈകീട്ട് 5 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
അപേക്ഷിക്കേണ്ട വിധം?
1) മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ "RENEW APPLICATION" എന്നാ ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസികൾക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം
2) ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ "Create Candidate Login-SWS" എന്ന ലിങ്കിലൂടെ ക്യാൻഡിഡേറ്റ് ലോഗിൻ രൂപീകരിച്ച് APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിക്കണം
3) തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ "RENEW APPLICATION" എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസികൾ അനുസരിച്ച് പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം
4) സപ്ലിമെന്ററി അലോട്ട്മെന്റിന് പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾ ഉള്ള സ്കൂൾ/ കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകൾ ആയി തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ