ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ താല്പര്യമുള്ള അപേക്ഷകർ 2022 ഏപ്രിൽ 8ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക.
യോഗ്യത
സർക്കാർ അംഗീകൃത ബിരുദവും സർക്കാർ ഏജൻസികൾ നടത്തുന്ന ഡിസിഎ അല്ലെങ്കിൽ പിജിഡിസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്
അപേക്ഷിക്കേണ്ട വിധം?
യോഗ്യരായ അപേക്ഷകർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 8 വൈകുന്നേരം 5 മണിക്ക് മുൻപ് ടിഡി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകണം. സാങ്കേതിക യോഗ്യത, അഭിമുഖം, അനുഭവപരിചയം, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0477-228 2021