മലപ്പുറം ജില്ലയിലെ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, പബ്ലിക് ഹെൽത്ത് നഴ്സ്, ഡോക്ടർഎന്നിവരെ നിയമിക്കുന്നു. വൈകുന്നേരം ഒ.പിയിലെ ഡോക്ടർ നിയമനത്തിന് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള എംബിബിഎസ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ആവശ്യമാണ്. TCMC രജിസ്ട്രേഷൻ നിർബന്ധമാണ്.
ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് DMLT/ BSc എംഎൽടി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവിലേക്കാണ് നിയമനം. 600 രൂപ പ്രതിദിനം വേതനം ലഭിക്കും.
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഓക്സിലറി നേഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് പാസ്സായവർക്ക് പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു ഒഴിവിലേക്കാണ് നിയമനം. മാസം 22,000 രൂപയാണ് ശമ്പളം.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ബി ഫാം, ഡിഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരള ഫാർമസി കൗൺസിൽ അംഗീകാരം നിർബന്ധമാണ്. അംഗീകൃത സ്ഥാപനങ്ങളിലും പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.